ശ്രീരാമനെതിരെ കേസ് നല്‍കിയ അഭിഭാഷകന് ഭീഷണി

ശ്രീരാമനെതിരെ നല്‍കിയ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബിഹാറിലെ സീതാമര്‍ഹിയിലെ അഭിഭാഷകനായ ചന്ദന്‍ താക്കൂറിന് തീവ്ര ഹിന്ദുസംഘടനകളുടെ ഭീഷണി. കാരണം പോലും പറയാതെ ഭാര്യയായ സീതയെ ഉപേക്ഷിച്ചതിന് ശ്രീരാമനെതിരെയും അദ്ദേഹത്തെ സഹായിച്ചതിന് സഹോദരന്‍ ലക്ഷ്മണനെതിരെയുമാണ് താക്കൂര്‍ കേസ് നല്‍കിയത്.
കേസ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുമെന്ന് പറഞ്ഞ് ഇന്നലെ യു.പി, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതായി താക്കൂര്‍ പറഞ്ഞു. എന്നാല്‍ താക്കൂറിന്റെ കേസ് സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. പരാതിയില്‍ പറയുന്ന സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടോ? സംഭവം നടന്ന തീയതി എന്നാണ് എന്നെല്ലാം കോടതി ചോദിച്ചിരുന്നു.
തന്റെ കേസ് തള്ളിക്കളഞ്ഞത് നിര്‍ഭാഗ്യകരമായി പോയി. എന്നാല്‍ തനിക്ക് വിഷമമില്ലെന്നും സീതയുടെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും താക്കൂര്‍ വ്യക്തമാക്കി. കൂടാതെ ആരുടെയും മതപരമായ വികാരത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല കേസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മാനസിക സ്ഥിരതയില്ലെന്ന് പറഞ്ഞ് താക്കൂറിന്റെ ലൈസന്‍സ് റദ്ദുചെയ്യണമെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ലോയേസ് അസോസിയേഷന്‍ ബാര്‍ കൗണ്‍സിലിനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
നീതി തേടുന്നതില്‍ എന്ത് തെറ്റാണുള്ളത്. ഞാനൊരു അഭിഭാഷകനാണ്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് എന്റെ കടമയാണ്. തന്മൂലം എനിക്ക് ബുദ്ധിഭ്രമമാണെന്ന് പറയുന്നു. ഭര്‍ത്താവില്‍ നിന്നും ക്രൂരത നേരിടേണ്ടി വന്ന സീതയ്ക്ക് നീതി ലഭിക്കണം.ത്രേതായുഗത്തിലെ സ്ത്രീകള്‍ അനീതി നേരിട്ടിരുന്നു, എന്റെ കാഴ്ചപ്പാടില്‍ സീതയ്ക്ക് നീതി ലഭിച്ചാല്‍ അത് സ്ത്രീകളുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് താക്കൂര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























