മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍, വിറകുകത്തിച്ചു സംസ്‌കരിക്കുന്നതു പരിസ്ഥിതി മലിനീകരണമുണ്ടാക്കും

മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍. വിറകുകത്തിച്ചു സംസ്‌കരിക്കുന്നതു പരിസ്ഥിതി മലിനീകരണമുണ്ടാക്കും. ചിതാഭസ്മം നദിയിലൊഴുക്കുന്നതു ജലമലിനീകരണം സൃഷ്ടിക്കും. ബദല്‍ മാര്‍ഗങ്ങള്‍ പരിസ്ഥിതി മന്ത്രാലയം പരിശോധിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദ രീതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. ബോധവല്‍ക്കരണത്തിനു മതനേതാക്കള്‍ മുന്‍കയ്യെടുക്കണം. വൈദ്യുതിയും സിഎന്‍ജിയുമുപയോഗിക്കുന്ന ശ്മശാനങ്ങള്‍ ഉപയോഗിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.
ജസ്റ്റിസ് യു.ഡി.സാല്‍വി അധ്യക്ഷനായ ബെഞ്ചാണ് പരിസ്ഥിതി സൗഹൃദ ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്. ഓരോ കാലഘട്ടത്തിലെയും നാടുകളിലെയും സംസ്‌കാരമനുസരിച്ചാണ് വിവിധ മതവിഭാഗങ്ങള്‍ സംസ്‌കാരരീതികള്‍ കൊണ്ടുവന്നത്. ധാരാളം മരമുള്ള സ്ഥലങ്ങളില്‍ വിറക് ഉപയോഗിച്ചു കത്തിച്ചുമൃതദേഹം സംസ്‌കരിക്കുന്നു.
അതില്ലാത്ത സ്ഥലങ്ങളില്‍ മൃതദേഹം മണ്ണില്‍ കുഴിച്ചിട്ടു സംസ്‌കരിക്കുന്നു. അഭിഭാഷകനായ ഡി.എം.ഭല്ലയുടെ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ നിര്‍ദേശം. പരമ്പരാഗത സംസ്‌കാരരീതി വായുമലിനീകരണം ഉള്‍പ്പെടെയുള്ളവയ്ക്കു കാരണമാകുന്നുവെന്നും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഭല്ലയുടെ ഹര്‍ജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























