മറ്റൊരാളുടെ ശിശുവിനെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തുന്ന സ്ത്രീക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് കോടതി

തന്റേതല്ലാത്ത ശിശുവിനെ തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തുന്ന സ്ത്രീക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് മുംബൈ ഹൈക്കോടതി. മുംബൈ ഹൈക്കോടതിയിലെ അന്തവ്.വി.മൊഹ്ത, ജസ്റ്റിസ് ജി.എസ്.കുല്‍ക്കര്‍ണിഎന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ചൈല്‍ഡ് അഡോപ്പ്ഷന്‍ ലീവ്‌സ് ആന്റ് റൂള്‍സിലെ 551(സി)(ഇ) എന്നീ ചട്ടങ്ങള്‍ അനുസരിച്ചാണ് വിധി, ഈ ചട്ടങ്ങളില്‍, മറ്റൊരാളുടെ കുട്ടിയെ സ്വന്തംഗര്‍ഭപാത്രത്തില്‍ വളര്‍ത്തുന്ന സ്ത്രീയ്ക്ക് പ്രവസവാവധിക്ക് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു.
മറ്റൊരു ദമ്പതികളുടെ ഇരട്ടക്കുട്ടികളെ തന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയപരാതിക്കാരി ഇന്ത്യന്‍ റെയില്‍വേ എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡിന്റെ 551(സി) എന്ന ചട്ടപ്രകാരം പ്രവസവാധിക്ക് അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് പരാതിക്കാരി റെയില്‍വേ ബോര്‍ഡിന്റെ അനുവാദം വാങ്ങിയില്ല എന്ന കാരണം പറഞ്ഞ് പരാതി തള്ളുകയായിരുന്നു.
എന്നാല്‍ പരാതിക്കാരിയുടെ അഭിഭാഷകനായ സന്ദീപ് ഷിന്‍ഡെയും തന്യ ഗോസ്വാമിയും മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ ഡോ മിസ്സിസ് ഹേമാ വിജയ് മേനോനും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള ഒരു കേസിലെവിധി ന്യായം ചൂണ്ടിക്കാട്ടി റെയില്‍വേയുടെ വാദത്തെ എതിര്‍ക്കുകയായിരുന്നു. ആ വിധിയില്‍ കോടതി ഇപ്രകാരം പറഞ്ഞിരുന്നു.'
മറ്റൊരാളുടെ കുട്ടിയെ തന്റെ ഗര്‍ഭത്തില്‍ പേറി എന്ന ഒറ്റക്കാരണം, പ്രസവാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട്, സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ല. പരാതിക്കാരി ഒരു ശിശുവിന് ജന്മം നല്‍കിയില്ല എങ്കിലും കുട്ടി ജനിച്ചയുടനെകുട്ടിയെ പരാതിക്കാരിയുടെ സംരക്ഷിതകരങ്ങളില്‍ ഏല്‍പ്പിക്കുകയായിരുന്നു. നവജാതി ശിശുവിനെ മറ്റുള്ളവരുടെ കരുണയില്‍ വിടാനാവില്ല' ഈ വാദം അംഗീകരിച്ചാണ് കോടതി പരാതിക്കാരിക്ക് പ്രസവാവധി അനുവദിച്ചത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























