ഭീകരബന്ധം: കരസേന മുന്‍ മേജര്‍ ജനറലിന്റെ മകന്‍ അറസ്റ്റില്‍

കരസേന മുന്‍ മേജര്‍ ജനറലിന്റെ മകനെ ഭീകരബന്ധം ആരോപിച്ച് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഗോവയിലെ വാസ്‌കോയില്‍ ഡെറാഡൂണ്‍ സ്വദേശിയായ സമീര്‍ സര്‍ദാനയാണ് അറസ്റ്റിലായത്. ഇയാളെ മൂന്നു ദിവസമായി എ.ടി.എസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് ജിഹാദി സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് എ.ടി.എസിന്റെ സംശയം. ഹൈന്ദവനായ ഇയാള്‍ ഇസ്ലാംമതം പിന്തുടരുകയാണെന്ന് പോലീസ് അറഹിയിച്ചു.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ സര്‍ദാന ഹോംഗ് കോംഗ്, മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിവിധ ബുഹരാഷ്ട്ര കന്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. വാസ്‌കോ റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് അഞ്ചു പാസ്‌പോര്‍ട്ടുകളും നാലു മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു.
അതേസമയം, ഇയാളുടെ ഭീകരബന്ധം തെളിയിക്കുന്ന ശക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഗോവ ഡി.ജി.പി ടി.എന്‍ മോഹന്‍ അറിയിച്ചു. ഇയാളുടെ പേരില്‍ ഡെറാഡൂണില്‍ ക്രിമിനല്‍ റെക്കോര്‍ഡ് ഒന്നുമില്ലെന്ന് ഐ.ജി സഞ്ജയ് ഗുഞ്ചയാല്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെ ചില ചിന്താഗതികളില്‍ ഇയാള്‍ ആകൃഷ്ടനായിരിക്കാമെന്ന് പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























