സ്വര്‍ണഹൃദയമുള്ള യാചകന്‍: മെഹ്‌സാനയിലെ അംഗന്‍വാടിയിലെ ദരിദ്രരായ പത്ത് പെണ്‍കുട്ടികള്‍ക്ക് യാചകന്‍ സ്വര്‍ണക്കമ്മല്‍ നല്‍കി

യാചകന് സ്വര്‍ണ ഹൃദയമോ! കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും അങ്ങനെയേ ഖിംജിഭായ് പ്രജാപതിയെ വിശേഷിപ്പിക്കാനാകൂ. അംഗന്‍വാടിയിലെ തീര്‍ത്തും ദരിദ്രരായ പത്തു പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണക്കമ്മല്‍ നല്‍കിയാണ് പ്രജാപതി വ്യത്യസ്തനായത്. അതും താന്‍ ഭിക്ഷയാചിച്ചു കിട്ടുന്ന പണം കൊണ്ട്. ഈ യഥാര്‍ഥ സംഭവം നടന്നത് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മെഹ്‌സാനയിലെ മാഗ്പാറ സ്‌കൂളിന്റെ അംഗന്‍വാടിയിലാണ്.
കഴിഞ്ഞ മൂന്നുവര്‍ഷമായി സ്ഥിരമായി നല്‍കാറുള്ള പുസ്തകങ്ങളോ സ്‌കൂള്‍ യൂണിഫോമോ ആയിരിക്കും പ്രജാപതി നല്‍കുക എന്നു പ്രതീക്ഷിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രജാപതിയെന്ന യാചകന്‍ വലിയ മനുഷ്യനായി. ഇത്തവണ സ്വര്‍ണക്കമ്മല്‍ കൊടുക്കണമെന്നുള്ള ആഗ്രഹം പ്രജാപതി അംഗന്‍വാടി അധികൃതരെ അറിയിച്ചപ്പോള്‍ അവരാണ് തീരെ ദരിദ്രരായ 10 പെണ്‍കുട്ടികളെ തിരഞ്ഞെടുത്തത്. ഇവരുടെ മാതാപിതാക്കളും ചടങ്ങിനെത്തിയിരുന്നു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് അറുപത്തെട്ടുകാരനായ പ്രജാപതി പറയുന്നു. പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തത നേടണം. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. മെഹ്‌സാനയില്‍ ആണ്‍കുട്ടികളേക്കാള്‍ എണ്ണത്തില്‍ വളരെക്കുറവാണ് പെണ്‍കുട്ടികള്‍. അതാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം താന്‍ പ്രോല്‍സാഹിപ്പിക്കാന്‍ കാരണമെന്ന് പ്രജാപതി പറയുന്നു.
മെഹ്‌സാനയിലെ ക്ഷേത്രങ്ങള്‍ക്കു വെളിയില്‍ ഭിക്ഷയാചിച്ചാണ് ഇയാള്‍ പണം സ്വരൂപിക്കുന്നത്. പ്രജാപതിയുടെ പ്രവൃത്തിയുടെ നന്മ തിരിച്ചറിഞ്ഞ ജുവലറി ഉടമ ഡിസ്‌കൗണ്ട് വിലയിലാണ് സ്വര്‍ണക്കമ്മലുകള്‍ നല്‍കിയത്. മൂക്കുത്തിയെക്കാള്‍ അല്‍പ്പം വലുപ്പമേയുള്ളൂ കമ്മലുകള്‍ക്ക്. ഏകദേശം 13,000 രൂപ വരും. എന്നാല്‍ 3,000 രൂപയ്ക്കാണ് താന്‍ കമ്മലുകള്‍ നല്‍കിയതെന്ന് ദീപക് ഷാ പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി 80,000ല്‍ പരം രൂപയാണ് പുസ്തകങ്ങള്‍, സ്‌കൂള്‍ യൂണിഫോം തുടങ്ങിയവ വാങ്ങാനും, ദരിദ്രാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ ഫീസ് അടയ്ക്കാനും അദ്ദേഹം ചെലവിട്ടത്. ഭിന്നശേഷിയുള്ളവരുടേത് ഉള്‍പ്പെടെ 12 െ്രെപമറി സ്‌കൂളികളിലെ പെണ്‍കുട്ടികള്‍ക്ക് അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























