Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വശീകരിച്ച് ഇന്ത്യയില്‍ കൊണ്ടുവന്നു നിരവധി തവണ പീഡിപ്പിച്ചു നിര്‍ബന്ധിച്ച് പലതവണ ഗര്‍ഭഛിദ്രം നടത്തിച്ചു, ഇന്ത്യന്‍ ഹോക്കി ക്യാപ്ടനെതിരെ ലൈംഗിക പീഡനത്തിന് പരാതിയുമായി പെണ്‍കുട്ടി

04 FEBRUARY 2016 01:34 AM IST
മലയാളി വാര്‍ത്ത.

പീഡനക്കേസുകള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യയില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന പരാതി.ഇന്ത്യന്‍ ഹോക്കി ക്യാപ്ടനെതിരെ ലൈംഗിക പീഡനത്തിന് പരാതിയുമായി തെളിവുകള്‍ പുറത്തുവിട്ട് പെണ്‍കുട്ടി.
ലൈംഗികാരോപണത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെതിരെ ലുധിയാനാ പൊലീസ് കേസ് എടുക്കേണ്ടി വരും.
ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജയായ ഹോക്കി താരത്തെ ഇന്ത്യയില്‍ കൊണ്ടു വന്നും സര്‍ദാര്‍ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയിട്ടുണ്ട്. പഞ്ചാബിലെ വിവിധ സ്ഥലങ്ങളില്‍ വച്ചും പീഡനം നടന്നു. ഇത് തെളിയിക്കാനായി സര്‍ദ്ദാറുമൊത്തുള്ള ചിത്രങ്ങളും പെണ്‍കുട്ടി പുറത്തുവിട്ടു. ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് സര്‍ദ്ദാര്‍ സിങ് പറഞ്ഞിരുന്നു. ഇതോടെയാണ് ഫോട്ടോകള്‍ പുറത്തുവിട്ടത്.
പഞ്ചാബിലെ സിര്‍സ സ്വദേശിയാണ് പരാതിക്കാരിയായ അസ്പാല്‍ ബോഗല്‍. ഇംഗ്ലണ്ടില്‍ ജനിച്ച് ആ രാജ്യത്തിനായി രാജ്യാന്തര മത്സരം കളിച്ച യുവതിയാണ് ഇവര്‍. സര്‍ദ്ദാര്‍ സിങ് ഇവരെ നാട്ടിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന ഉറപ്പിലായിരുന്നു ഈ യാത്രകള്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ വച്ചാണ് താന്‍ സര്‍ദാര്‍ സിങ്ങുമായി പരിചയത്തിലായതെന്ന് യുവതി പരാതിയില്‍ പറയുന്നു.
നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയുമായി. എന്നാല്‍, അതോടെ സര്‍ദാര്‍ വിവാഹ തീരുമാനത്തില്‍ നിന്ന് പിന്മാറി. പിന്നീട് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിയായിരുന്നു. ഒടുവില്‍ എന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രം നടത്തിയന്നൊണ് പരാതി.
ഈ കാലയളവില്‍ സര്‍ദാര്‍ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ആന്‍ഡ്‌വര്‍പില്‍ ലോക ഹോക്കി ലീഗ് നടക്കുന്നതിനിടെ തന്നെ മര്‍ദിച്ച സര്‍ദാരിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അതിനുശേഷം സര്‍ദാര്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതരെ സമീപിച്ച് ലുധിയാന പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിശദീരകണം. എന്നാല്‍ ദേശീയ ചാനലിനോട് ആരോപണങ്ങള്‍ സര്‍ദ്ദാര്‍ സിങ്ങ് നിഷേധിച്ചു. പെണ്‍കുട്ടിയെ അറിയാമെന്നും പീഡന ആരോപണം തെറ്റാണെന്നുമായിരുന്നു വാദം.
ഇതിനൊപ്പം ഇംഗ്ലണ്ടില്‍ നടന്ന പീഡനത്തിന് ഇന്ത്യയില്‍ എങ്ങനെ കേസ് എടുക്കുമെന്ന വാദവും ശക്തമായി. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പേരും ഫോട്ടോയും വെളിപ്പെടുത്തിയത്. പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തിന് അടുത്തു കൂടി ഇരുവരും നടക്കുന്ന ചിത്രവുമുണ്ട്. ഇതോടെ ഇന്ത്യയില്‍ പീഡനം നടന്നുവെന്നതിന് വ്യക്തമായ തെളിവുമായി. ഈ സാഹചര്യത്തില്‍ സര്‍ദാര്‍ സിംഗിനെതിരെ കേസ് എടുക്കേണ്ടി വരും. യുവതിക്ക് നിലവില്‍ 21 വയസ്സാണുള്ളത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ലുധിയാന പൊലീസ് കമ്മീഷണര്‍ പി.എസ്. ഉമ്രനാംഗല്‍ അറിയിച്ചു.
ബ്രിട്ടീഷ് ജൂനിയര്‍ ഹോക്കി ടീമില്‍ കളിച്ച ആദ്യ ഇന്ത്യന്‍ വംശജയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം സര്‍ദാര്‍ സിങ്ങുമൊത്തുള്ള ഫോട്ടോ ഈ യുവതി ട്വിറ്ററില്‍ ഇട്ടിരുന്നു. വിവാഹം ഉടനെന്നായിരുന്നു അന്ന് അവകാശപ്പെട്ടിരുന്നത്. 2012 മുതല്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനാണ് സര്‍ദാര്‍ സിങ്. ഹരിയാനയില്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റുമാണ്. ലണ്ടന്‍ ഒളിംപിക്‌സിന്റെ സമയത്ത് യുകെയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ സിങ് ഇതില്‍നിന്ന് പിന്മാറിയെന്നും യുവതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (4 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (6 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (6 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends