പത്താന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകും ഹാഫിസ് സെയ്ദ്

പത്താന്‍കോട്ട് മോഡല്‍ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് പാകിസ്ഥാനിലെ ഭീകര സംഘടനയായ ജമാഅത്ത്ഉദ്ദവായുടെ തലവനായ ഹാഫിസ് സെയ്ദിന്റെ മുന്നറിയിപ്പ്. പാക് അധീന കാശ്മീരില്‍ നടന്ന റാലിയിലാണ് ഇന്ത്യയുടെ ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ആക്രമണത്തെ കുറിച്ച് ഹാഫിസ് പരാമര്‍ശിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാക് തീവ്രവാദികളെ ഇന്ത്യ കുറ്രപ്പെടുത്തിയിരുന്നു. അതിര്‍ത്തിക്ക് പുറത്തുനിന്നു വന്ന ആറു പേര്‍ക്കെതിരെ തെളിവുകളും നല്‍കുകയും ജെയ്ഷഇമുഹമ്മദ് ഭീകരസംഘടനയ്ക്ക് എതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷവും ആക്രമണത്തെുടര്‍ന്ന് മാറ്റിവച്ച ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച പുനര്‍ക്രമീകരിച്ചിരുന്നില്ല. ഡല്‍ഹിയില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ വേണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.
2008ല്‍ 16 പേര്‍ കൊല്ലപ്പെട്ട മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ ഹാഫിസ് സെയ്ദായിരുന്നു. യു.എസ് പത്തു മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ഹാഫിസ് പാകിസ്ഥാനില്‍ സ്വതന്ത്രനായി കഴിയുകയാണ്. ഇന്ത്യയിലുണ്ടാകുന്ന കൂടുതല്‍ ഭീകരാക്രമണവും പാകിസ്ഥാനില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും അതുകൊണ്ട് പാകിസ്ഥാന്‍, ഭീകരവാദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ ആത്മാര്‍ത്ഥത കാണിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























