Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആംബുലൻസ് നിഷേധിച്ചു...മരണമടഞ്ഞ പിതാവിന്റെ മൃതദേഹം...അകലെയുള്ള വീട്ടിലേക്ക് ബൈക്കിൽ കയറ്റി കൊണ്ട് പോയി മക്കൾ...ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചു...

19 SEPTEMBER 2024 03:51 PM IST
മലയാളി വാര്‍ത്ത

മുൻപ് പലപ്പോഴും ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മൃതദേഹം എടുത്തോണ്ട് പോകുന്ന വാർത്തകളും ഇരു ചക്ര വാഹനങ്ങളിൽ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എല്ലാം തന്നെ പുറത്തു വന്നിട്ടുണ്ട് . അത് വിവാദമാവുകയും ചെയ്യാറുണ്ട് . കുറച്ചു കാലത്തേക്ക് എല്ലാവരും പ്രതിഷേധം ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുമെന്ന് അല്ലാതെ യാതൊരു മാറ്റങ്ങളും സംഭവിക്കാൻ പോകുന്നില്ല . ഇപ്പോഴൊക്കെ പുറമേക്ക് വലിയ വികസനം ഒക്കെ നടക്കുന്നുണ്ടെങ്കിലും . അടിസ്ഥാന സൗകര്യങ്ങൾ ഒന്നും എത്താത്ത പല സംസ്ഥാങ്ങളും ഉണ്ട് . ഇപ്പോഴിതാ വീണ്ടും അത്തരമൊരു ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.

 

മരണമടഞ്ഞ പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന്, മക്കൾ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയ ദൃശ്യം ചർച്ചയാകുന്നു. ബുധനാഴ്ച ഉച്ചയ്‌ക്ക് കർണ്ണാടകയിലെ പാവഗഡ താലൂക്കിലെ വൈഎൻ ഹൊസകോട്ട് ടൗണിലാണ് ഈ ഹൃദയഭേദകമായ സംഭവം.ദളവായിഹള്ളി ഗ്രാമത്തിലേ സഹോദരങ്ങളായ ചന്ദ്രണ്ണയും ഗോപാലപ്പയുമാണ് സ്വന്തം പിതാവിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏകദേശം 3-4 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ബൈക്കിൽ കയറ്റി കൊണ്ട് പോകാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ.ദളവായിഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന 80 കാരനായ ഗുഡുഗുല്ല ഹൊന്നൂരപ്പ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായപ്പോൾ മക്കൾ 108 എമർജൻസിസർവീസ് വഴി ആംബുലൻസ് വിളിച്ച് വൈഎൻ ഹൊസക്കോട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

എന്നാൽ ചികിത്സ ഫലിക്കാതെ ഹൊന്നൂരപ്പ അന്ത്യശ്വാസം വലിച്ചു.തുടർന്ന് മരിച്ചയാളുടെ മൃതദേഹം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ജീവനക്കാർ വിസമ്മതിച്ചു.മരിച്ചവരെ എമർജൻസി ആംബുലൻസുകളിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് 108 ആംബുലൻസ് ജീവനക്കാർ പറയുന്നത്. അതിനാൽ മൃതദേഹം വീട്ടിലെത്തിക്കാൻ കുടുംബത്തിന് ബൈക്കിൽ കയറ്റുക അല്ലാതെ വേറെ മാർഗമില്ലാതായി.ഹൊന്നൂരപ്പയുടെ രണ്ട് ആൺമക്കൾ തങ്ങളുടെ പിതാവിന്റെ മൃതദേഹം മോട്ടോർ സൈക്കിളിൽ ഇരുത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചു. നിർണായക സാഹചര്യങ്ങളിൽ ആംബുലൻസ് ഗതാഗതം പോലുള്ള അടിസ്ഥാന സേവനങ്ങളുടെ അഭാവം കർണ്ണാടകയിൽ കൂടുകയാണ്.

 

പ്രദേശവാസികൾക്കിടയിൽ ഈ സംഭവം ഏറെ പ്രകോപനം സൃഷ്ടിച്ചു. ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. ഇത് തുടർന്നാൽ ഇനിയും ഇത്തരം സംഭവങ്ങൾ ഇനിയും കൂടും. ഇതിനു മുൻപും മധ്യപ്രദേശിലെ ഷാഹ്‌ദോലിലെ സർക്കാർ ആശുപത്രി അധികൃതർ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടു കൊടുക്കാത്തതിന് തുടർന്ന് അരിവാള്‍ രോഗം ബാധിച്ചു മരിച്ച 13 വയസുകാരിയുടെ മൃതദേഹം പിതാവ് നാട്ടിലെത്തിച്ചത് ബൈക്കില്‍.ആശുപത്രി അധികൃതരോട് വാഹനം ആവശ്യപ്പെട്ടെങ്കിലും 15 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

പണമില്ലാത്തതിനാല്‍ ഒരു മോട്ടോര്‍ സൈക്കിളിലാണ് മൃതദേഹം എത്തിച്ചതെന്നും ലക്ഷ്മണ്‍ അറിയിച്ചു. 20 കിലോ മീറ്റര്‍ പിന്നിട്ടപ്പോള്‍ അതുവഴി പോവുകയായിരുന്ന ഷാഹ്‌ദോല്‍ കലക്ടര്‍ വന്ദന വൈദ്യ ആംബുലന്‍സ് ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു. കുടുംബത്തിന് കലക്ടര്‍ സാമ്പത്തിക സഹായം നല്‍കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു . ഇപ്പോഴും നമ്മുടെ കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കണ്ടിട്ടില്ല . കാരണം ഏത് ആശുപത്രിയിൽ ആയിരുന്നാലും ആംബുലസ് സൗകര്യങ്ങൾ എല്ലാം ധാരാളമായി തന്നെ ഉണ്ട് . പക്ഷെ കേരളം വിട്ടു കഴിഞ്ഞാൽ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഇത്തരം സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (4 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (10 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (19 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (5 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (7 hours ago)

Malayali Vartha Recommends