നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സുപ്രീം കോടതിയിലേക്ക്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയിലേക്ക്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈക്കോടതി ഇരുവരും വിചാരണ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് ഡിസംബര്‍ 19ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നേരിട്ട് ഹാജരായി ഇരുവരും ജാമ്യം നേടുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണയ്ക്കായി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന ഹൈക്കോടതി വിധിയാണ് ഇരുവരും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കോടിക്കണക്കിനു വിലയുള്ള സ്വത്തുക്കള്‍ യംഗ് ഇന്ത്യ എന്ന പുതിയ കമ്പനിയുണ്ടാക്കി സോണിയയും രാഹുലും തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് പരാതി നല്‍കിയത്. 2012 നവംബറിലാണ് സ്വാമി പരാതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























