Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..


ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..


വിവാഹത്തിൽ നിന്ന് പിന്മാറി; കണ്ണൂരിൽ യുവതിക്കും പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ അതിക്രമം; മുൻ ആൺസുഹൃത്തും കുടുംബവുമടക്കം 6 പേർക്കെതിരെ കേസ്


മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

കേജ്‌രിവാളിന് ചെരുപ്പു വാങ്ങാന്‍ ബിസിനസുകാരന്റെ വക 364 രൂപ

04 FEBRUARY 2016 11:37 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത

ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുമിത് അഗര്‍വാളെന്ന വ്യവസായിയുടെ വക 364 രൂപ സമ്മാനം. വിശേഷാവസരങ്ങളില്‍ ധരിക്കാനുതകുന്ന നല്ല ഒരു ജോഡി ഷൂ വാങ്ങാനാവശ്യപ്പെട്ടാണ് വ്യവസായി ഈ തുക അയച്ചുകൊടുത്തത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിനായി രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കവെ കേജ്‌രിവാള്‍ ധരിച്ച ചെരുപ്പാണ് അഗര്‍വാളിന്റെ 'ചങ്ക് തകര്‍ത്തത്'.

എല്ലാവരും നല്ല ഷൂസൊക്കെ ധരിച്ച് ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഒരു 'ആംആദ്മി മോഡല്‍' ചെരുപ്പുമിട്ടാണ് കേജ്‌രിവാള്‍ ചടങ്ങിനെത്തിയത്. ഇതുകണ്ട് 'മനസലിഞ്ഞ' അഗര്‍വാള്‍ ഉടനെ സ്വന്തം കൈയില്‍നിന്നും 49 രൂപയും മറ്റുള്ളവരില്‍ നിന്നും പിരിച്ച ചെറിയ തുകകളും ചേര്‍ത്ത് 364 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഡല്‍ഹിക്ക് അയച്ചുകൊടുത്തു, കൂടെയൊരു കത്തും. ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങള്‍ കേജ്‌രിവാളിനെ ഓര്‍മപ്പെടുത്തിക്കൊണ്ടുള്ളതാണ് കത്ത്.

ചെരുപ്പ് വാങ്ങാനുള്ള 364 രൂപ ശേഖരിച്ചതിനെക്കുറിച്ചും അഗര്‍വാള്‍ കത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഇതു വളരെ ചെറിയൊരു തുകയാണെന്ന് എനിക്കറിയാം. എന്നാല്‍ ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുഴുവന്‍ അധ്വാനിച്ചതിന്റെ പ്രതിഫലമാണിത്. ഇതില്‍ 49 രൂപ എന്റെ പങ്കാണെന്നും ബാക്കി മറ്റുള്ളവരില്‍ നിന്നും പിരിച്ചെടുത്തതാണെന്നും കത്തില്‍ പറയുന്നു. വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ക്ഷണിതാവായി ചെല്ലുമ്പോള്‍ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ട്.

താങ്കളുടെ അന്തസ്സ് കളയാതിരിക്കാന്‍ ഇവ ശ്രദ്ധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാനാണ് താങ്കള്‍ എത്തിയത്. മറിച്ച് റാംലീല മൈതാനത്തോ ജന്തര്‍ മന്തറിലോ നടക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ ധര്‍ണയില്‍ പങ്കെടുക്കാനല്ല. അനുയോജ്യമായ വസ്ത്രം ധരിക്കുക എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ സ്വന്തം ഇഷ്ടത്തെക്കാള്‍ ആ ചടങ്ങിന് അനുയോജ്യമായ തരത്തിലാവണം വസ്ത്രധാരണം. താങ്കള്‍ മുതിര്‍ന്നൊരു വ്യക്തിയാണ്. സാഹചര്യത്തിനുസരിച്ച് പെരുമാറാനും സന്ദര്‍ഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാനും താങ്കള്‍ തയാറാവണം  അഗര്‍വാള്‍ കത്തിലെഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (3 minutes ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (9 minutes ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (12 minutes ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (15 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (19 minutes ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (23 minutes ago)

തൃശൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം: വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു, പൊലീസിനെ മർദിച്ച യുവതി അറസ്റ്റിൽ...  (24 minutes ago)

US- IRAN പടക്കപ്പലുകൾ നിരത്തും  (29 minutes ago)

പാലക്കാട് ബൈക്കിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ...  (33 minutes ago)

CRIME കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവെടുപ്പ്;  (35 minutes ago)

മാസപ്പടി കേസ്: ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ്  (39 minutes ago)

വിവാഹത്തിൽ നിന്ന് പിന്മാറി; കണ്ണൂരിൽ യുവതിക്കും പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ അതിക്രമം; മുൻ ആൺസുഹൃത്തും കുടുംബവുമടക്കം 6 പേർക്കെതിരെ കേസ്  (49 minutes ago)

മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ  (1 hour ago)

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (2 hours ago)

ഒറ്റപ്പെട്ട് പിണറായി,  (2 hours ago)

Malayali Vartha Recommends