കരുത്തിന്റെ നിരയായി ആഗോള കപ്പല്‍പ്പട

വിശാഖപട്ടണത്ത് ആര്‍.കെ ബീച്ചിലെ യുദ്ധസ്മാരകത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധോവനും പുഷ്പചക്രം സമര്‍പ്പിച്ചതോടെ വിവിധ രാജ്യങ്ങളിലെ നാവികസേനകള്‍ ഒരുമിക്കുന്ന രാജ്യാന്തര കപ്പല്‍വ്യൂഹ പരിശോധനയായ ഫ്‌ലീറ്റ് റിവ്യൂവിന്(ഐഎഫ്ആര്‍) ഔപചാരിക തുടക്കമായി. സമുദ്രാതിര്‍ത്തി സംരക്ഷിക്കുന്ന ശക്തികളുടെ സാഹസികതയ്ക്കും സൗഹൃദത്തിനും തുറമുഖനഗരം അരങ്ങൊരുക്കും.
ആന്ധ്ര സര്‍വകലാശാലാ ക്യാംപസില്‍ ഒരുക്കിയ ഐഎഫ്ആര്‍ വില്ലേജിന്റെയും രാജ്യാന്തര പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനവും നിര്‍വഹിച്ചു. നാളെയാണു രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യാന്തര ഫ്‌ലീറ്റ് റിവ്യൂ നടത്തുക. ഐഎന്‍എസ് സുമിത്ര യുദ്ധക്കപ്പലിലാണു രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫ്‌ലീറ്റ് റിവ്യൂ കാണുക. ഐഎന്‍എസ് സുമേദ, ഐഎന്‍എസ് സുകന്യ എന്നീ യുദ്ധക്കപ്പലുകളും പിന്നാലെ അണിനിരക്കും. ഫ്‌ലീറ്റില്‍ ആദ്യം കൊച്ചിയിലെ ദക്ഷിണ നാവികസേനാ കമാന്‍ഡില്‍നിന്നുള്ള പായ്ക്കപ്പല്‍ ഐഎന്‍എസ് തരംഗിണിയാണ്.
ആറു നിരകളിലായി മൊത്തം 74 യുദ്ധക്കപ്പലുകളാണ് അണിനിരക്കുന്നത്. ഇതില്‍ 24 വിദേശ കപ്പലുകളും. തീരസേന, എന്‍പിഒഎല്‍ തുടങ്ങിയവയുടെ കപ്പലുകളും അന്തര്‍വാഹിനികളായ സിന്ധുരാജ്, സിന്ധുകേസരി, സിന്ധുധ്വജ് എന്നിവയും വ്യൂഹത്തിലുണ്ട്. കപ്പല്‍വ്യൂഹ പരിശോധനയ്ക്കുശേഷം നാവികസേനയുടെ വ്യോമവിഭാഗത്തിന്റെ ഫ്‌ലൈ പാസ്റ്റ് അരങ്ങേറും. ആര്‍കെ ബീച്ചില്‍ ഞായറാഴ്ച രാജ്യാന്തര സിറ്റി പരേഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മുഖ്യാതിഥി. സേനയുടെ അഭ്യാസപ്രകടനവും നാവികസേനയുടെ വ്യോമവിഭാഗത്തിന്റെ പ്രകടനങ്ങളുമുണ്ട്. ഫ്‌ലീറ്റ് റിവ്യൂ തിങ്കളാഴ്ച സമാപിക്കും. 52 രാജ്യങ്ങളാണു രാജ്യാന്തര ഫ്‌ലീറ്റ് റിവ്യൂവിന്റെ ഭാഗമാകുന്നത്. 22 രാജ്യങ്ങളുടെ നാവികസേനാ മേധാവികളുമെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























