ജുവനൈല്‍ ഹോമില്‍ നിന്നും സല്‍സ്വഭാവിയെന്ന പേരില്‍ വിട്ടയച്ച പതിനേഴുകാരന്‍ വൃദ്ധയെ കൊലപ്പെടുത്തി

ജുവനൈല്‍ ഹോമില്‍ നിന്നും സല്‍സ്വഭാവിയെന്ന പേരില്‍ വിട്ടയച്ച പതിനേഴുകാരന്‍ വൃദ്ധയെ കൊലപ്പെടുത്തി. ഫരീദാബാദ് സ്വദേശിയായ 17കാരനാണ് അറസ്റ്റിലായത്. ദക്ഷിണ ഡല്‍ഹിയിലെ ബി.കെ. ദത്ത് കോളനി നിവാസിയായ മിതിലേഷ് ജയിന്‍ എന്ന 65കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മിതിലേഷ് ജയിനെ സ്വവസതിയില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയതെങ്കിലും വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും ആഭരണങ്ങളും മോഷണം പോയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊല നടത്തിയത് ജുവനൈല്‍ ഹോമില്‍ നിന്ന് സല്‍സ്വഭാവത്തിന്റെ പേരില്‍ വിട്ടയയ്ക്കപ്പെട്ട 17കാരനാണെന്ന് കണ്ടെത്തിയത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്തുന്നതിനാണ് കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അഞ്ചു മാസം മുന്‍പും റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി പണം കണ്ടെത്താനെന്ന പേരില്‍ സ്വപ്‌നേഷ് ഗുപ്തയെന്ന 13കാരനെ ഇയാള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കാമുകിയുടെ സഹായത്തോടെയായിരുന്നു ഇത്. കുട്ടിയുടെ പിതാവിനോട് മോചനദ്രവ്യമായി 60,000 രൂപ ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇവരുടെ പക്കല്‍വച്ച് കുട്ടി കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടിയെങ്കിലും ജുവനൈല്‍ ഹോമിലെ വാസത്തിനിടെ സല്‍സ്വഭാവിയെന്ന് കണ്ട് രണ്ടു മാസത്തിനുശേഷം വിട്ടയയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























