സിയാച്ചിന്‍ സൈനിക പോസ്റ്റിലുണ്ടായ ഹിമപാതത്തില്‍ മരിച്ച പത്തു സൈനികരില്‍ ഒരു മലയാളിയും
സിയാച്ചിന്‍ സൈനിക പോസ്റ്റില്‍ ഉണ്ടായ ഹിമപാതത്തില്‍ മരിച്ച പത്തു സൈനികരില്‍ ഒരു മലയാളിയും. കൊല്ലം മണ്‍റോം തുരുത്ത് സ്വദേശിയായ ലാന്‍സ് നായിക് ബി.സുധീഷാണ് മരിച്ചത്. സൈനിക പോസ്റ്റ് പൂര്‍ണമായും മഞ്ഞുപാളികളാല്‍ മൂടിയതിനാല്‍ മൃദദേഹങ്ങള്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
മണ്‍റോം തുരുത്ത് കൊച്ചൊടുക്കത്ത് വീട്ടില്‍ ബ്രഹ്മ പുത്രന് പുഷ്പവല്ലി ദമ്പതികളുടെ ഇളയമകനാണ് മരിച്ച 29 കാരനായ സുധീഷ്. ഭാര്യ ശാലു. രണ്ട് വര്‍ഷംമുന്‍പായിരുന്നു സുധീഷിന്റെ വിവാഹം. നാല് മാസം പ്രായമുള്ള മകളുണ്ട്.മദ്രാസ് റെജിമെന്റില്പെട്ടുന്ന സൈനിക സംഘത്തില്‍ സുധീഷിനെ കൂടാതെ നാല് തമിഴ്നാട് സ്വദേശികളും മൂന്ന് കര്‍ണാടക സ്വദേശികളും മരിച്ചതായി സ്ഥിരികരിച്ചു. മറ്റുള്ളവര്‍ ആന്ധ്ര, മഹാരാഷ്ട്ര സ്വദേശികളാണ്. സൈനിക പോസ്റ്റ് ടണ്‍ കണക്കിനു വരുന്ന മഞ്ഞുപാളികള്ക്കടിയിലായതിനാല് മൃദദേഹങ്ങള്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കരസേനയിലേയും വ്യോമസേനയിലേയും പ്രത്യേകം പരിശീലനം ലഭിച്ച സൈനികരാണ് തിരച്ചില്‍ നടത്തുന്നത്.
രാത്രി കാലങ്ങളില്‍ മൈനസ് 42 ഡിഗ്രി സെല്‍ഷ്യസും പകല്‍ മൈനസ് 25 ഡിഗ്രി സെല്ഷ്യസുംവരെ താപനിലയുള്ള ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമിയാണ് സമുദ്രനിരപ്പില്‍ നിന്ന് 18,875 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍ ഹിമാനി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha