എയര്‍ഹോസ്റ്റസുമാരെ സസ്പെന്റ് ചെയ്ത നടപടി യഥാര്‍ത്ഥ അസഹിഷ്ണുത: സോനു നിഗം
ജെറ്റ് എയര്‍വേയ്സ് എയര്‍ഹോസ്റ്റസുമാരെ സസ്പെന്റ് ചെയ്ത നടപടി യഥാര്‍ത്ഥ അസഹിഷ്ണുതയെന്ന് സോനു നിഗം. മുംബൈ ജോദ്പുര്‍ വിമാനത്തില്‍ സോനു നിഗത്തിന് പാടാന്‍ അവസരമൊരുക്കിയ അഞ്ച് എയര്‍ഹോസ്റ്റസുമാരെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പല രാജ്യങ്ങളിലേക്കും വിമാനയാത്ര ചെയ്തിട്ടുള്ളയാളാണ് താനെന്നും വിമാനയത്രക്കരെ രസിപ്പിക്കുന്നതിന് തമാശകള്‍ കാണിക്കുന്ന ജീവനക്കാരെ കണ്ടിട്ടുണ്ടെന്നും പല രാജ്യങ്ങളും വിമാനയാത്രയ്ക്കിടയിലുള്ള ഇത്തരം വിനോദങ്ങള്‍ അനുവദിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ഇവിടെ മാത്രം ഇത്തരം വിനോദങ്ങള്‍ക്ക് വിലങ്ങിടുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം എയര്‍ഹോസ്റ്റസുമാരെ പുറത്താക്കിയ നടപടിയെ വിമര്‍ശിച്ചത്.
താന്‍ ചെയ്തത് എന്താണെന്ന് മനസ്സിലാക്കാനാവാത്തത് സാമാന്യ ബോധമില്ലായ്മയാണെന്നും ഈ ബോധമില്ലായ്മയാണ് യഥാര്‍ത്ഥ അസഹിഷ്ണുതയെന്നും അദ്ദേഹം പറഞ്ഞു. എയര്‍ഹോസ്റ്റസുമാരുടെ നടപടി നിരുത്തരവാദപരവും സുരക്ഷാ നടപടികളിലെ വീഴ്ചയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ അഞ്ച് എയര്‍ഹോസ്റ്റസുമാരെ പുറത്താക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha