ആനന്ദിബെന്‍ പട്ടേല്‍ രാജിവെയ്ക്കണമെന്ന് കോണ്ഗ്രസ്

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ഗീര്‍ദേശീയോദ്യാനത്തിന് സമീപം അനധികൃതമായി ഭൂമി കൈമാറ്റം നടത്തിയതിനെ തുടര്‍ന്ന് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്. സുപ്രീംകോടതി കേസില്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു.
2010ല്‍ കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മയാണ് ബി.ജെ.പി.യെ വിമര്‍ശിച്ച് ആദ്യമായി രംഗത്ത് വന്നത്. ആനന്ദി ബെനിന്റെ മകള്‍ അനര്‍പട്ടേലിന്റെ ബിസിനസ്സ് പങ്കാളികള്‍ക്ക് ദേശീയോദ്യാനത്തിന് സമീപത്തെ സ്ഥലം കുറഞ്ഞ വില്‍പ്പന ചെയ്തുവെന്നാണ് ആരോപണം.
ദേശീയോദ്യാനത്തിന് സമീപത്തുളള 250 ഏക്കര്‍സ്ഥലം ഒരു ഏക്കറിന് 60,000 രൂപയ്ക്കാണ് വൈല്‍ഡ് വുഡ്‌സ് റിസോര്‍ട്ട് ആന്‍ഡ് റിയാലിറ്റീസിന് റിസോര്‍ട്ട് നിര്‍മ്മിക്കാനായി വില്‍പ്പന നടത്തിയത്. 125 കോടി രൂപ വരുന്ന സ്ഥലം വെറും 1.5 കോടിയ്ക്കാണ് വിറ്റത്. അനര്‍പട്ടേലിന്റെ ബിസിനസ് പങ്കാളികളായ ധക്ഷേഷ് ഷാക്കും അമോല്‍സേത്തിനും വൈല്‍ഡ് വുഡ്‌സിന്റെ പ്രമോട്ടര്‍ സഞ്ജയ് ധനക് ഈ ഭൂമി കൈമാറ്റം ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സ്വജനപക്ഷപാതവും വ്യക്തി താത്പര്യവും പരിഗണിച്ചാണ് ഭൂമി കൈമാറ്റത്തിന് അനുമതി നല്‍കിയതെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. അന്ന് റവന്യൂവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ആനന്ദിബെന്മോദി പ്രധാനമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. പരിസ്ഥിതി ലോല പ്രദേശം ഇത്തരത്തില്‍ വില്‍പ്പന നടത്തിയത് വന്നിയമ ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണം ബി.ജെ.പി തള്ളിക്കളഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























