പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ്, പ്രതിപക്ഷത്തെ അപമാനിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്നും പ്രധാനമന്ത്രി പിന്‍മാറണമെന്ന് ആനന്ദ് ശര്‍മ

ഗാന്ധി കുടുംബത്തെ ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. ആ 'കുടുംബത്തെ' പറ്റി അഭിമാനിക്കുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നും അവരെ വേര്‍പിരിക്കാന്‍ എന്തെങ്കിലും ശ്രമം ഉണ്ടായാല്‍ അതിന് തക്കതായ മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ ശര്‍മ പറഞ്ഞു. പ്രതിപക്ഷത്തെ അപമാനിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്നും പ്രധാനമന്ത്രി പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിനു 'ഒരു കുടുംബം' പാര്‍ലമെന്റ് സ്തംഭിപ്പിച്ചു പകരം വീട്ടുകയാണെന്ന് മോഡി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇതുകൊണ്ടു പാവങ്ങള്‍ക്കു ഗുണം വരുന്ന ബില്ലുകളൊന്നും തനിക്കു പാസാക്കിയെടുക്കാന്‍ കഴിയുന്നില്ലെന്നും മോഡി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് കോണ്‍ഗ്രസ് ഇന്ന് നല്‍കിയിരിക്കുന്നത്.
അസമിലെ പൊതു യോഗത്തിലായിരുന്നു മോഡിയുടെ വിമര്‍ശനം. പ്രസംഗത്തില്‍ ഒരു കുടുംബം എന്നു മാത്രം പറഞ്ഞായിരുന്നു ഗാന്ധി കുടുംബത്തിനെതിരായ വിമര്‍ശനം. അവര്‍ പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഉണ്ടാക്കുകയാണ്. രാജ്യസഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് ഒരു കുടുംബമാണ്. ഫലം രാജ്യത്തു വികസനം നടക്കുന്നില്ല. തങ്ങളെ തോല്‍പിച്ച ജനത്തോടു പകരം വീട്ടുകയാണവരെന്നും മോഡി പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























