നക്സല്‍ ബന്ധം: പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു
നക്സലുകള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിനിടയില്‍ ബിഹാറിലെ തിലകാ മഞ്ജ്ഹി സര്‍വകലാശാല പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോ.വിലക്ഷണ് രവിദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് പിടിയിലായ രണ്ട് നക്സല്‍ നേതാക്കളെ ചോദ്യം ചെയ്യുന്നതിനിടയില്‍ അവര്‍ പ്രാഫസറിനെ കുറിച്ച് സൂചിപ്പിച്ചതിനാലാണ് കൂടുതല്‍ ചോദ്യം ചെയ്യാനായി ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആരോപണങ്ങളെല്ലാം പ്രൊഫസര്‍ നിഷേധിച്ചു. നക്സലുകളെ സഹായിച്ചതിനാണ് പ്രൊഫസറെ പിടികൂടിയത്. മുമ്പ് അറസ്റ്റിലായ നക്സലുകളുമായുള്ള ഇയാളുടെ ബന്ധം തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു.
ഭഗല്‍പൂരില്‍ നിന്നും പിടിയിലായ നക്സലുകളെ ചോദ്യം ചെയ്യുന്നതിനിടയില്‍ പ്രൊഫസറുമായുള്ള ബന്ധം അവര്‍ പൊലീസിനോട് സ്ഥിരീകരിച്ചിരുന്നു. പ്രൊഫസറെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വീടും പൊലീസ് പരിശോധിച്ചിരുന്നു. പിടിയിലായവര്‍ പ്രൊഫസറന്റെ വീട്ടില്‍ അവര്‍ താമസിച്ച മുറിയും പൊലീസിനു കാണിച്ചുകൊടുത്തിട്ടുണ്ട്. അവരില്‍ നിന്നും തോക്കുകളും മാവോയിസ്റ്റുകളെ കുറിച്ചുള്ള ലേഖനങ്ങളും മറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രൊഫസറിന്റെ വീടിനുചുറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അയാളുടെ കുടുംബത്തിലുള്ള ചില അംഗങ്ങള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha