ശുചീകരണ പ്രവർത്തികൾക്കിടെ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി; ദുബായിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിലാണ് സംഭവം

ശുചീകരണ പ്രവർത്തികൾക്കിടെ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. ദുബായിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിലാണ് സംഭവം. ഒക്ടോബർ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ 916 വിമാനത്തിലായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്.
എല്ലാ യാത്രക്കാരും ഇറങ്ങിയതോടെ ശുചീകരണം നടത്തി. പിന്നാലെ സീറ്റിനടിയിലെ പോക്കറ്റിൽ നിന്നും വെടിയുണ്ട കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ഉടൻ തന്നെ വിവരം അധികൃതരെ അറിയിച്ചു. സംശയകരമായ മറ്റ് വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല . വെടിയുണ്ടകൾ കണ്ടെത്തിയ സീറ്റിന് അടുത്തുണ്ടായിരുന്ന സീറ്റിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങളെ ശേഖരിക്കുകയും ചെയ്തു.
വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ എപ്പോൾ വച്ചുവെന്നതിനെ കുറിച്ച് ഇത് വരെ വ്യക്തത വന്നിട്ടില്ല . ഇതിൽ വ്യക്തത വരുത്തിയാൽ മാത്രമേ വെടിയുണ്ടകൾ സീറ്റിനടിയിൽ വച്ചത് ആരാണെന്ന് കണ്ടെത്താനാകൂ . അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha























