Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ഞാന്‍ കണ്ടത് ഇന്ത്യയുടെ ദാരിദ്രത്തെ, അരവിന്ദ് കെജ്‌രിവാള്‍ തനിക്ക് ഷൂ വാങ്ങാന്‍ പണം അയച്ച എഞ്ചിനിയര്‍ക്ക് കെടുത്ത മറുപടി വൈറലായി

08 FEBRUARY 2016 03:16 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...

ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത

ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!

രാഷ്ട്രപതിഭവനിലെ ചടങ്ങില്‍ സാധാരണക്കാരനെപ്പോലെ ചെരുപ്പുധരിച്ചെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തനിക്ക് ഷൂ വാങ്ങാന്‍ പണം അയച്ച എഞ്ചിനിയറായ യുവവ്യവസായിക്ക് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഒരു മുഖ്യമന്ത്രിയുടെ ചപ്പലില്‍ ശ്രദ്ധിച്ച താങ്കള്‍ 40.36% വരുന്ന ദരിദ്രരെയും, ഇന്ത്യയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന ഗുജറാത്തില്‍ പോലും 62.78% ജനങ്ങള്‍ തുറസ്സായ മലവിസര്‍ജ്ജനം ചെയ്യുന്നതും, ദിവസവും പട്ടിണി മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും, അഴിമതി ഒരു തുടര്‍ക്കഥ പോലെ നടക്കുമ്പോഴും, ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മിലടിപ്പിക്കുന്നതും ഐഎസ് പോലുള്ള സംഘടനകള്‍ വളര്‍ന്നു വരുന്നതും, അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിയ്ക്കുന്നതും, ജവാന്‍മാര്‍ കൊല്ലപ്പെടുന്നതും കണ്ടില്ല എന്ന് നടിയ്ക്കരുതെന്ന്' കെജ്‌രിവാള്‍ മറുപടി കത്തില്‍ വ്യവസായിയായ സുമിത് അഗര്‍വാളിനെ ഓര്‍മ്മിപ്പിച്ചു.
നിങ്ങളെ പോലെ രാജ്യത്തിന്റെ അഭിമാനത്തെ കുറിച്ച് ചിന്തിയ്ക്കുന്ന യുവജനത നമ്മുടെ രാജ്യത്തിന്റെ ശക്തി തന്നെയാണ്, എങ്കിലും നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതിനിധി വിദേശങ്ങളില്‍ പോയി ' ഇന്ത്യയില്‍ ജനിച്ചത് പോലും അപമാനമായിരുന്ന എന്നുള്ള പ്രസ്താവനകളും, ദേശീയ ഗാനത്തെ ബഹുമാനിയ്ക്കാതെ മൂവ് ചെയ്യുന്നതും, പതാകയില്‍ ഒപ്പിടുന്നത്മൊക്കെ കണ്ടില്ല എന്ന് നടിയ്ക്കരുത്.
താങ്കള്‍ക്ക് അറിയുമോ ഞാനും ഒരു എന്‍ജിനീയറുടെ മകനാണ്, കൂടാതെ ഐഐടിക്കാരനും പിന്നെ ഐആര്‍എസും ഒരു ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവും, സാമ്പത്തികമായ് നല്ല നിലയിലുള്ള കുടുംബം,
പക്ഷേ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഞാന്‍ ഒരിയ്ക്കലും നേതാക്കളുടെ വേഷങ്ങളില്‍ അല്ല അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആണ് ശ്രദ്ധ കൊടുത്തിരുന്നത്, ഇന്ദിരാ ഗാന്ധിയുടെ മുടിയിലുള്ള നരയോ, ദേവ ഗൌഡയുടെ കഷണ്ടിയോ എന്റെ ശ്രദ്ധയില്‍ വന്നില്ല മറിച്ചു അവരാല്‍ ഭരിയ്ക്കപ്പെടുന്ന രാജ്യത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഞാന്‍ ശ്രദ്ധിച്ചത്.
ഭിക്ഷയെടുക്കുന്ന കുട്ടികള്‍, അവരെ നോക്കാനായി ശരീരം വില്‍ക്കുന്ന അമ്മമാര്‍, എന്നിട്ടും ദാരിദ്യം സഹിയ്ക്കാതെ ആത്മഹത്യ ചെയ്യുന്ന അച്ഛന്മാര്‍ നമ്മുടെ രാജ്യത്തിന്റെ ഈ അവസ്ഥയാണ് ഏറ്റവും വലിയ നാണക്കേട് എന്ന് ഞാന്‍ വിശ്വസിച്ചു, ഇതിനൊരു അറുതിവരുത്തണം എന്ന് ഞാന്‍ ചിന്തിച്ചു.
അതിനായ് ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ചു, ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു, അതിന്റെ ഫലം കണ്ടു തുടങ്ങി, ജനങ്ങള്‍ എന്റെ കൂടെ നിന്നു, തിരഞ്ഞെടുപ്പ് നടത്തി അവരെന്നെ വിജയിപ്പിച്ചു ഇന്ന് എനിയ്ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന തിരക്കാണ് ഉള്ളത്.അതിനിടയില്‍ ഞാനതങ്ങു മറന്നു, കോട്ടും സ്യുട്ടും കണ്ണടയും ഇട്ട് കറങ്ങണം എന്നും വിദേശങ്ങളില്‍ പോയി സെല്‍ഫി എടുക്കണം എന്നും. എഞ്ചിനീയര്‍ ആയപ്പോള്‍ താങ്കള്‍ക്ക് മുഖ്യമന്ത്രിയുടെ ചപ്പല്‍ ഒരു കുറച്ചില്‍ ആയി തോന്നി താങ്കള്‍ അത് പരിഹരിയ്ക്കാന്‍ ശ്രമിച്ചു അതിനു അഭിവാദ്യങ്ങള്‍.
പക്ഷേ ഞാനും എഞ്ചിനീയര്‍ ആയിരുന്നപ്പോള്‍ എന്തൊക്കെയാണ് കുറവായ് തോന്നിയത് എന്ന് 'സ്വരാജ്' എന്ന എന്റെ ഈ ബുക്കിലുണ്ട്, ഇതില്‍ പറയുന്ന കുറവുകള്‍ പരിഹരിയ്ക്കാന്‍ താങ്കളുടെ സഹകരണം തീര്‍ച്ചയായും ഉണ്ടാവണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് കെജ്‌രിവാള്‍ മറുപടി കത്ത് അവസാനിപ്പിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന് ആദരസൂചകമായി രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സാധാരണ ചെരിപ്പ് ധരിച്ചത്തെിയത് രാജ്യത്തിനുതന്നെ നാണക്കേടായെന്നാണ് വിശാഖപട്ടണത്തെ ബിസിനസുകാരനായ സുമിത് അഗര്‍വാളിന് തോന്നിയിരുന്നത്. ഇതിനോട് രോഷം പ്രകടിപ്പിക്കാന്‍ നല്ലൊരു ഷൂ വാങ്ങിക്കാന്‍ 364 രൂപയുടെ ഡി.ഡിയോടൊപ്പം കെജ്‌രിവാളിന് തുറന്ന കത്തുമെഴുതുകയായിരുന്നു.
രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ രാജ്യത്തെയാണ് പ്രതിനിധാനം ചെയ്തതെന്ന ഓര്‍മ വേണം. രാംലീല മൈതാനിയിലോ, ജന്തര്‍മന്തറിലോ ആം ആദ്മി പാര്‍ട്ടിയുടെ റാലിയില്‍ ധര്‍ണയിരിക്കുകയായിരുന്നില്ല അത്. ആളുകള്‍ക്കിടയില്‍ ശ്രദ്ധകിട്ടാനാണ് ഇത്തരം വേലകള്‍. താങ്കളൊരു മുതിര്‍ന്ന വ്യക്തിത്വമാണ്. സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുയോജ്യമായ രീതിയില്‍ പെരുമാറണം.. തുടങ്ങിയവയായിരുന്നു കത്തിലെ ഉപദേശം.
ഈ കത്ത് ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തയായതോടെയാണ് ചുട്ട മറുപടിയുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്. എന്തായാലും കെജ്‌രിവാളിന്റെ ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് സൂപ്പര്‍താര പദവി നേടിക്കൊടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രിമാർക്ക് ജനറേറ്ററുണ്ട്, ഒന്നും അറിയേണ്ട'; കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി..  (20 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു  (32 minutes ago)

CATS പൊലീസ് കേസെടുത്തു  (35 minutes ago)

തൊണ്ടിമുതലടക്കം പിടിക്കപ്പെട്ട കള്ളൻ സിമ്പതിക്ക് വേണ്ടി അലമുറയിട്ട് കരയുന്നല്ലോ!! റിയാസിന്റെ കരണം പുകച്ച് മാത്യൂ കുഴൽനാടൻ  (36 minutes ago)

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല  (39 minutes ago)

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...  (41 minutes ago)

യൂണിയൻ ബാങ്കിൻ്റെ ഐഡിയ 2.0 ഹാക്കത്തോൺ: വിജയികൾക്ക് 13 ലക്ഷം രൂപ സമ്മാനം വിതരണം ചെയ്‌തു...  (46 minutes ago)

ബ്ല്യുപി ഫ്യൂച്ചർ കോൺക്ലേവ് 2026 കോഴിക്കോട് ഗവ. സൈബർപാർക്കിൽ നടന്നു...  (49 minutes ago)

ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍  (52 minutes ago)

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (56 minutes ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (1 hour ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (1 hour ago)

Malayali Vartha Recommends