സിയാച്ചിന്‍ ഹിമപാതം: ജീവനോടെ കണ്ടെത്തിയ സൈനികനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ

സിയാച്ചിനില്‍ (കശ്മീര്‍) ആറു ദിവസം മുന്‍പ് മഞ്ഞുമല ഇടിഞ്ഞു കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തിയതായി രക്ഷാസേന അറിയിച്ചു. ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെയാണ് അല്‍ഭുതകരമായി രക്ഷപ്പെടുത്തിയത്.
25 അടി താഴെ മഞ്ഞു പുതഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ഹന്‍മന്‍. ആറു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് സൈനികനെ ജീവനോടെ കണ്ടെത്തിയത്.
മൈനസ് 45 ഡിഗ്രിയാണ് താപ്പയെ കണ്ടെത്തിയ പ്രദേശത്തെ താപനിലയെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ഡി.എസ് ഹൂഡ പറഞ്ഞു.
ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും മദ്രാസ് റെജിമന്റിലെ വിവിധ റാങ്കുകളിലുള്ള ഒന്‍പതു സൈനികരുമാണ് ദുരന്തത്തിനിരയായത്.
നേരത്തെ കാണാതായ ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
പലഭാഗത്തും 30 അടിവരെ ആഴത്തില്‍ കുഴിച്ച് ആറു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷാ പ്രവര്‍ത്തകര്‍ ഒരു മൃതദേഹം കണ്ടെത്തിയത്. പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടെ ദിശാനിര്‍ണയം നടത്തിയശേഷം ഇടവിട്ടു മഞ്ഞില്‍ കുഴിയെടുത്തുള്ള പരിശോധന തുടരുകയാണ്.
തെരച്ചിലില്‍ മറ്റ് നാലു സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. നാലു സൈനികരെ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളുടെയും ആധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ കരസേനയും വ്യോമസേനയുമാണു മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. കാണാതായിരിക്കുന്ന സൈനികരെ കണ്ടെത്തുന്നതിനായി പുതിയ ക്യാമ്പുകള്‍ ആരംഭിച്ചതായി സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ എന്‍.എന്‍. ജോഷി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























