ഡല്‍ഹിയില്‍ വീടിന് തീപ്പിടിച്ച് നാല്‌പേര്‍ മരിച്ചു

ദില്‍ഷാദ് ഗാര്‍ഡനില്‍ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45നുണ്ടായ സംഭവത്തില്‍ പ്രദീപ് ജയ്‌സ്വാള്‍ (59), മകന്‍ രാജന്‍ (34), അനൂജ (33), ചെറുമകന്‍ അന്‍ഷുല്‍ (ഏഴ്) എന്നിവരാണ് മരിച്ചത്. തീപ്പിടിത്തമുണ്ടായപ്പോള്‍ വീട്ടില്‍ ആറ് പേരുണ്ടായിരുന്നു. എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇവരുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡ്രൈ ക്ലീനിങ് സെന്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് പറയുന്നു. പ്രദീപിന്റെ ഭാര്യ സരോജും മകള്‍ സെല്‍ജയുമാണ് രക്ഷപ്പെട്ടത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സെല്‍ജയാണ് ആദ്യം തീ കണ്ടത്. മറ്റുള്ളവര്‍ ആ സമയത്ത് ഉറങ്ങുകയായിരുന്നു. സെല്‍ജ ഒച്ചവെച്ചെങ്കിലും എല്ലാവര്‍ക്കും രക്ഷപ്പെടാനായില്ല. അഗ്‌നിശമന സേനയുടെ ഏഴ് വാഹനങ്ങളെത്തിയാണ് തീയണച്ചത്.
ഭാര്യയെയും കുട്ടിയെയും രക്ഷപ്പെടുത്താനായി രാജന്‍ അവരെ കുളിമുറിയില്‍ അടച്ചിട്ടെങ്കിലും അവര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. അനൂജയും അന്‍ഷുലും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പിന്നീട് ഇവരുടെ മൃതദേഹം തീയില്‍പ്പെടുകയായിരുന്നു. വീടിനകത്തുപെട്ടുപോയ പ്രദീപും രാജനും രക്ഷപ്പെടാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























