അനുവാദമില്ലാതെ മാതാപിതാക്കളെ കണ്ട 14കാരനെ ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ച് കൊന്നു

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലെ മജ്‌ലിസ് പൂരിലെ അല്‍ ഇസ്ലാമിയ മിഷന്‍ സ്‌കൂളില്‍ അനുവാദമില്ലാതെ മാതാപിതാക്കളെ കണ്ട 14കാരനെ ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ച് കൊന്നതായി ആരോപണം.തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ മൈതാനത്ത് മാതാപിതാക്കളെ കാണാനെത്തിയ സമീം മാലിക് എന്ന വിദ്യാര്‍ത്ഥിയാണ് ക്രൂര മര്‍ദ്ദനത്തിനിരയായി മരിച്ചത്.സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ ഹനീഫ് ഷെയ്ഖ്,സ്‌കൂള്‍ ഉടമ ലിറ്റണ്‍ ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
'അവന്‍ ഞങ്ങളുടെ ഒറ്റ മകനായിരുന്നു. മുന്‍പ് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന അവന്റെ നിലവാരം മെച്ചപ്പെടുത്താനാണ് ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ത്തത്. പക്ഷേ,അവരവനെ കൊന്നു. ഞങ്ങളോടിത് ചെയ്തതാരായാലും അവരെ തൂക്കിക്കൊല്ലണം' സങ്കടം സഹിക്കാനാകാതെ സമീമിന്റെ അമ്മ ഷമീമ ബീബി പ്രതികരിച്ചു. അര്‍ദ്ധരാത്രിയോടെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാറിയിച്ച് ആശുപത്രിയില്‍ നിന്നുമാണ് വിളിച്ചത്‌ല . സ്‌കൂളില്‍ വിളിച്ചപ്പോള്‍ പഠിക്കുന്നതിനിടെ പെട്ടെന്ന് വീഴുകയായിരുന്നെന്നാണ് പറഞ്ഞത് അച്ഛന്‍ ജുഗ്‌നു മാലിക് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























