മകളെ പ്രേമിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപിക കൊലപ്പെടുത്തി

മകളെ പ്രേമിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപിക കൊലപ്പെടുത്തി. സംഭവത്തില്‍ റാഞ്ചി സപ്പിയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹിന്ദി അധ്യാപിക നിസാമ കാത്തൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് അദ്ധ്യാപിക കൊലപ്പെടുത്തിയത്.
വിനയ് മഹത്തോ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മൃതദേഹം നിസാമയുടെ ക്വാട്ടേഴ്‌സിന് സമീപം നിന്നാണ് ലഭിച്ചത്. ഇതാണ് അന്വേഷണം അധ്യാപികയിലേക്ക് നീങ്ങാന്‍ കാരണമായത്. നിസാമയുടെ 11കാരിയായ മകളുമായി വിനയ് സൗഹൃദത്തിലാണെന്ന കാരണത്താലാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
നിസാമ ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഇവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവ സ്ഥലത്ത് ഫോറന്‍സിക്ക് വിദഗ്ധര്‍ പരിശോധന നടത്തിയെന്നും കൊലപാതകം ക്വര്‍ട്ടേസിന് ഉള്ളിലാണ് നടന്നതെന്ന് തെളിയിക്കാന്‍ പറ്റുന്ന തെളിവുകള്‍ കിട്ടിയെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. വിനയ് പുലര്‍ച്ചെ ഒരുമണിയോടെ ഹോസ്റ്റല്‍ റൂമില്‍ നിന്നും നിസാമയുടെ വീട്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീടാണ് കുട്ടിയെ ടീച്ചേര്‍സ് ക്വട്ടേര്‍സിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























