കൗണ്‍സിലിംഗിന് എത്തുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റില്‍

കൗണ്‍സിലിംഗിന് എത്തുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റില്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 50 പെണ്‍കുട്ടികളെയെങ്കിലും ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. നാഗ്പൂരില്‍ 47 വയസ്സുള്ള സൈക്കോളജിസ്റ്റിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ രാജേഷ് ധോക്ക് എന്ന സൈക്കോളജിസ്റ്റ് റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വശീകരിച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്.
ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമം, പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമവും പ്രകാരം രാജേഷിനെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള ഭീഷണികളും അധിക്ഷേപങ്ങളും മൂലം മടുത്ത അദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഹദ്‌കേശ്വര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, പോലീസ് ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുകയും മറ്റുള്ള അതിജീവിതകളോട് മുന്നോട്ട് വരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ക്യാമ്പുകളില്‍ രാജേഷ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുമായിരുന്നു. ഇരകളുടെ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് സംഭവങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവരെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ വിവാഹത്തിനു ശേഷവും അയാള്‍ ഭീഷണിപ്പെടുത്തി അവരെ ബലാത്സംഗം ചെയ്യുമായിരുന്നു.
രാജേഷ് തന്റെ പ്രദേശത്തെ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായും ആരോപിക്കപ്പെട്ടിട്ടുണ്ട്. രാജേഷ് സ്ത്രീകളോട് മോശമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇയാളുടെ സ്വാഭാവദൂഷ്യം കാരണം പലരും പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെങ്കിലും പക്ഷേ പ്രവര്‍ത്തികളില്‍ മാറ്റമൊന്നും ഉണ്ടായില്ല.
https://www.facebook.com/Malayalivartha