ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ കുംഭമേളക്കിടെ വീണ്ടും തീപിടിത്തം....

ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ കുംഭമേളക്കിടെ വീണ്ടും തീപിടിത്തം. ഇന്നലെ വൈകിട്ടാണ് സന്യാസിമാരുടെ കൂട്ടായ്മകള്‍ താമസിക്കുന്ന ടെന്റുകള്‍ക്ക് തീപിടിച്ചത്. സെക്ടര്‍ 22 ല്‍ 15 ടെന്റുകള്‍ കത്തിനശിച്ചു.
തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് സൂചനകളുള്ളത്. സെക്ടര്‍,19ലും 20ലും ആഴ്ച്ചകള്‍ക്ക് മുമ്പ് തീപിടിച്ചിരുന്നു. കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തിന് ശേഷമാണ് ഇന്ന് തീപിടുത്തമുണ്ടായത്. നിലവില്‍ തീണയച്ചിട്ടുണ്ട്.
അധികൃതരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന തുടരുന്നു. പ്രദേശത്തേക്ക് ജനം പ്രവേശിക്കുന്നതിനേയും വിലക്കിയിട്ടുണ്ട്. അതേസമയം, തിക്കിലും തിരക്കിലും ആളുകള്‍ മരിച്ച സംഭവത്തില്‍ യുപി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ അപകട സ്ഥലത്തെത്തി പരിശോധന നടത്തി. കമ്മീഷന്‍ അംഗങ്ങള്‍ വ്യാഴാഴ്ച ലഖ്നൗവിലെ ജന്‍പഥിലുള്ള ഓഫീസിലെത്തി അന്വേഷണത്തിന്റെ ചുമതലയേറ്റെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
https://www.facebook.com/Malayalivartha



























