എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു...രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു

രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയാണ് ദ്രൗപദി മുര്‍മു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക.
എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കാനായി 1.75 ലക്ഷം ആരോഗ്യ മന്ദിരങ്ങള്‍. അര്‍ബുദം വ്യാപിക്കുന്ന സാഹചര്യത്തില്‍ മരുന്നുകളുടെ തീരുവ ഒഴിവാക്കും.രാജ്യത്തെ മെട്രോ റെയില്‍പ്പാത 1000 കിലോമീറ്റര്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. നിലവില്‍ ലോകത്ത് ഇന്ത്യയ്ക്കു മൂന്നാം സ്ഥാനമാണ്.
1700 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി രാജ്യത്തിന്റെ വ്യോമയാന മേഖല കുതിപ്പിലാണ് രാഷ്ട്രപതി.
ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ഇന്ന് ലോകത്തിലെ പ്രധാന രാജ്യമാണ് ഇന്ത്യ. നമ്മുടെ യുപിഐ സാങ്കേതികവിദ്യയോടു വികസിത രാജ്യങ്ങള്‍ വരെ മതിപ്പാണ്. സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കാനും സാങ്കേതികവിദ്യയെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു രാഷ്ട്രപതി.
ഉധംപുര്‍ശ്രീനഗര്‍ബാരാമുല്ല റെയില്‍ ലിങ്ക് പദ്ധതി പൂര്‍ത്തിയായതോടെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ റെയില്‍ കണക്ടിവിറ്റി.
സൈബര്‍ സുരക്ഷയ്ക്കായി സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു.
ഡിജിറ്റല്‍ തട്ടിപ്പ്, സൈബര്‍ ക്രൈം, ഡീപ്ഫെയ്ക് തുടങ്ങിയവ സാമൂഹിക, സാമ്പത്തിക മേഖലകള്‍ക്കും ദേശസുരക്ഷയ്ക്കും വെല്ലുവിളിയാണ്.
"
https://www.facebook.com/Malayalivartha



























