മദ്ധ്യവര്‍ഗത്തിന്റെ സംഭാവനകളെ അംഗീകരിക്കുന്നതും അവരുടെ ഉന്നമനം ലക്ഷ്യമിടുന്നതുമാണ് സര്‍ക്കാര്‍ നയമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

മദ്ധ്യവര്‍ഗത്തിന്റെ സംഭാവനകളെ അംഗീകരിക്കുന്നതും അവരുടെ ഉന്നമനം ലക്ഷ്യമിടുന്നതുമാണ് സര്‍ക്കാര്‍ നയമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബറില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
ഇതോടെ പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന് കൊടിയുയര്‍ന്നു. അഞ്ചിന് നടക്കുന്ന ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്തായിരുന്നു പ്രസംഗം. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മുര്‍മു എണ്ണിപ്പറയുകയും ചെയ്തു. എട്ട് തവണ മദ്ധ്യവര്‍ഗത്തെക്കുറിച്ച് പരാമര്‍ശിച്ചു. അവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു.
ഇന്ത്യയുടെ സാമ്പത്തിക പുരോഗതി മദ്ധ്യവര്‍ഗത്തിന്റെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമത്തിനായാണ് എട്ടാം ശമ്പള കമ്മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.
വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് ഇത് കാരണമാകും. ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് 50 ശതമാനം പെന്‍ഷന്‍ ഉറപ്പാക്കുകയും ചെയ്തു. മദ്ധ്യവര്‍ഗത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
മോദി സര്‍ക്കാരിന്റെ മൂന്നാംമൂഴത്തില്‍ നയങ്ങള്‍ അസാധാരണ വേഗത്തില്‍ നടപ്പാക്കുന്നു. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കുന്നു. രാജ്യം,ഒരു തിരഞ്ഞെടുപ്പ്, വഖഫ് നിയമ ഭേദഗതി തുടങ്ങിയവ സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങള്‍ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെയും സാമൂഹിക അവബോധത്തിന്റെയും ഉത്സവമാണ് മഹാ കുംഭമേള. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha



























