നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി... രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്; ബജറ്റ് അവതരണം ഉടന്‍

ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്. ബജറ്റ് അവതരണം ഉടന്‍ ആരംഭിക്കും.
കേന്ദ്ര ബജറ്റ് ഇന്ന്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരിപ്പിക്കും. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
അതേസമയം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച. 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക.
"
https://www.facebook.com/Malayalivartha



























