കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി....ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു.... ആകാംക്ഷയോടെ ഉറ്റുനോക്കി രാജ്യം

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി....ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു.... ആകാംക്ഷയോടെ ഉറ്റുനോക്കി രാജ്യം. തുടര്‍ച്ചയായി എട്ടാം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍്. പ്രതിപക്ഷ ബഹളത്തിനിടെ ബജറ്റ് അവതരണം. ബജറ്റിനു ശേഷം മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍.
ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ...
മധ്യവര്‍ഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുന്‍തൂക്കം.
10 മേഖലകളായി തിരിച്ച് ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍. സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി.
കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുമെന്ന് പ്രഖ്യാപനം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും.
ബിഹാറിന് മഖാന ബോര്‍ഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാര്‍ക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കര്‍ഷകരെ ശാക്തീകരിക്കും. പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും.
https://www.facebook.com/Malayalivartha



























