മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റില്‍ ബീഹാറിന് വേണ്ടി വമ്പന്‍ പ്രഖ്യാപനം...സംസ്ഥാനത്തിന് വേണ്ടി പ്രത്യേക മഖാന ബോര്‍ഡ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റില്‍ ബീഹാറിന് വേണ്ടി വമ്പന്‍ പ്രഖ്യാപനം. സംസ്ഥാനത്തിന് വേണ്ടി പ്രത്യേക മഖാന ബോര്‍ഡ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന പ്രത്യേകതരം താമരവിത്ത്. ഇതിന്റെ ഉല്‍പാദനത്തിന് വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് ബീഹാര്‍ നേരത്തെ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടായിരുന്നു.
ഈ ആവശ്യമാണ് ഇപ്പോള്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മഖാനയുടെ ഉല്‍പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോര്‍ഡിന്റെ പ്രധാനപ്പെട്ട ലക്ഷ്യം.
മൂന്നാം മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഇടക്കാല ബഡ്ജറ്റില്‍ ബീഹാറിന് കൈനിറയെ പദ്ധതികളായിരുന്നു നല്‍കിയത്. അന്ന് ബീഹാറിന് വലിയ ധനസഹായമാണ് പ്രഖ്യാപിച്ചത്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജ്, കായിക സ്ഥാപനങ്ങള്‍ എന്നിവ പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി അനുവദിച്ചിരുന്നു. കൂടാതെ ബീഹാറിലെ ദേശീയപാത വികസനത്തിനായി 26,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്.
അതേസമയം 2024 25 ലെ ധനക്കമ്മി ജിഡിപി യുടെ 4.8%. ജലജീവന്‍ പദ്ധതിയുടെ വിഹിതം വര്‍ധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി. സ്വയം സഹായ സംഘങ്ങള്‍ക്ക് ഗ്രാമീണ്‍ ക്രെഡിറ്റ് കാര്‍ഡ്. ചെറുകിട വ്യാപാരികള്‍ക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് നല്‍കും.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. പുതിയ ആദായ നികുതി ബില്‍ അടുത്താഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി.
https://www.facebook.com/Malayalivartha



























