മൂന്നാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റില്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികള്‍... 1.7 കോടി കര്‍ഷകര്‍ക്ക് പദ്ധതി ഗുണം ചെയ്യുമെന്ന് ധനമന്ത്രി

മൂന്നാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റില്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികള്‍... 1.7 കോടി കര്‍ഷകര്‍ക്ക് പദ്ധതി ഗുണം ചെയ്യുമെന്ന് ധനമന്ത്രി
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം നല്‍കുക.
കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തും. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്യും.
സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപ പിന്തുണ ഉറപ്പിക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചവത്സര പദ്ധതി കൊണ്ടുവരുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ബിഹാറിന് മഖാന ബോര്‍ഡ് കൊണ്ടുവരും. ഉത്പാദനം, മാര്‍ക്കറ്റിങ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കര്‍ഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.
ടെക്‌സ്‌റ്റൈല്‍ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികള്‍ കൊണ്ടുവരുമെന്നും കാര്‍ഷിക മേഖല കുറവുള്ളിടത്ത് പ്രോത്സാഹനത്തിന് നിക്ഷേപം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് ധനമന്ത്രി.
"
https://www.facebook.com/Malayalivartha



























