2025 ലെ കേന്ദ്ര ബജറ്റ്: 12 ലക്ഷം രൂപ വരെ ആദായനികുതി ഇല്ല; മരുന്നു മുതല്‍ വ്യാവസായിക വസ്തുക്കള്‍ക്ക് വരെ വിലക്കുറവ്

2025-26 ലെ ബജറ്റ് പ്രസംഗത്തില്‍, 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഉണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ജീവിതച്ചെലവ് വര്‍ദ്ധിച്ചുവരുന്നതിനാല്‍ നികുതിദായകരും വിശകലന വിദഗ്ധരും നിരവധി മാസങ്ങളായി ആദായനികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് ഈ തീരുമാനം. 2020-21 ലെ ബജറ്റില്‍, സീതാരാമന്‍ പുതിയ നികുതി വ്യവസ്ഥ പ്രഖ്യാപിച്ചു, അത് അടിസ്ഥാന ഒഴിവാക്കപ്പെട്ട വരുമാനം, ആദായനികുതി റിബേറ്റ്, സ്റ്റാന്‍ഡേര്‍ഡ് കിഴിവ് എന്നിവ വര്‍ദ്ധിപ്പിച്ചു, എന്നാല്‍ വീട്ടു വാടക അലവന്‍സ് , ലീവ് ട്രാവല്‍ അലവന്‍സ് , 80C, 8-0D, തുടങ്ങിയ നിരവധി ഇളവുകളും കിഴിവുകളും ഒഴിവാക്കി.
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവയില്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങളാണു പ്രഖ്യാപിച്ചത്. വിവിധ മേഖലകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മരുന്നു മുതല്‍ വ്യാവസായിക വസ്തുക്കള്‍ക്കു വരെ വിലക്കുറവ് ഉണ്ട്. അതുപോലെ തന്നെ വില കൂടിയവയും ഉണ്ട്.
വില കുറയുന്നവ
മൊബൈല്‍ ഫോണ്‍, കാന്‍സര്‍- അപൂര്‍വ രോഗങ്ങള്‍ക്കുള്ള 36 മരുന്നുകള്‍, ഇലക്ട്രിക് വാഹന ബാറ്ററികള്‍, കാരിയര്‍-ഗ്രേഡ് ഇഥര്‍നെറ്റ് സ്വിച്ചുകള്‍, അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് കോബാള്‍ട്ട് ഉല്‍പന്നം, എല്‍ഇഡി/എല്‍സിഡി, സിങ്ക്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, 12 ക്രിട്ടിക്കല്‍ മിനറല്‍സ് എന്നിവ പൂര്‍ണമായും ഒഴിവാക്കി. മെഡിക്കല്‍ ഉപകരണങ്ങള്‍, കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വര്‍ഷത്തേക്ക് കൂടി ഒഴിവാക്കി.സമുദ്ര ഉല്‍പ്പന്നങ്ങള്‍, കരകൗശല ഉല്‍പനങ്ങള്‍,വെറ്റ് ബ്ലൂ ലതറിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കി.
വില കൂടുന്നവ
ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനല്‍ ഡിസ്‌പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തും, നെയ്ത തുണിത്തരങ്ങള്‍.
https://www.facebook.com/Malayalivartha



























