ആദായനികുതി വെട്ടിക്കുറയ്ക്കാനുള്ള ആശയത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ആദായനികുതി വെട്ടിക്കുറയ്ക്കാനുള്ള ആശയത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇക്കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ സമയമെടുത്തു. മോദിയെപ്പോലെ സര്‍ക്കാരും വിവിധ മേഖലകളില്‍നിന്നുള്ള ആളുകളുടെ ശബ്ദം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും നിര്‍മല പറഞ്ഞു.
''എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. നിര്‍ദേശവുമായി മുന്നോട്ടു പോകാനായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം. നികുതി പിരിവിലെ കാര്യക്ഷമതയും സത്യസന്ധമായ നികുതിദായകരുടെ ശബ്ദവും ബോര്‍ഡിനെ ബോധ്യപ്പെടുത്തുന്നതിനു കൂടുതല്‍ ജോലി ആവശ്യമായിരുന്നു.'' - വാര്‍ത്ത ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ നിര്‍മല പറഞ്ഞു.
ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍, പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നവര്‍ക്ക് ആദായനികുതി നല്‍കേണ്ടതില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ മധ്യവര്‍ഗ സമൂഹത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തിനു പിന്നാലെ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha



























