ശ്രീഹരിക്കോട്ടയിലെ നൂറാം റോക്കറ്റ് വിക്ഷേപണം വിക്ഷേപണത്തിനു ശേഷം ഭ്രമണപഥം ഉയര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ശ്രീഹരിക്കോട്ടയിലെ നൂറാം റോക്കറ്റ് വിക്ഷേപണം വഴി ചരിത്രത്തില്‍ ഇടം നേടിയ ഗതിനിര്‍ണയ ഉപഗ്രഹമായ എന്‍വിഎസ്-02ന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. വിക്ഷേപണത്തിനു ശേഷം ഭ്രമണപഥം ഉയര്‍ത്താന്‍ സാധിക്കുന്നില്ലെന്നാണ് വിവരം.
ഉപഗ്രഹത്തിനു സാങ്കേതിക തകരാര്‍ സംഭവിച്ചെന്നും വാല്‍വ് പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്.
സ്ഥാന നിര്‍ണയം, ഗതിനിര്‍ണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാന്‍ അമേരിക്കയുടെ ജിപിഎസിനു പകരം ഐഎസ്ആര്‍ഒ വികസിപ്പിക്കുന്ന 7 ഉപഗ്രഹങ്ങളുടെ ശ്രേണിയായ 'നാവികി'ലെ (നാവിഗേഷന്‍ വിത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍) രണ്ടാം ഉപഗ്രഹമാണ് എന്‍വിഎസ് - 02. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എന്‍വിഎസ് ശ്രേണിയിലേത്. ഐആര്‍എന്‍എസ്എസ് ഉപഗ്രഹങ്ങളുടെ പിന്‍ഗാമികളാണിവ.
https://www.facebook.com/Malayalivartha


























