കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കിഡ്‌നി വിറ്റു: ഭര്‍ത്താവിന്റെ കിഡ്‌നി വിറ്റുകിട്ടിയ പണവുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

ഭര്‍ത്താവിന്റെ കിഡ്‌നി വിറ്റുകിട്ടിയ പണവുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സംക്രയിലാണ് സംഭവം. മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി പണം കരുതിവയ്ക്കാന്‍ എന്നു പറഞ്ഞാണ് ഭര്‍ത്താവിനോട് കിഡ്‌നി വില്‍ക്കാന്‍ ഭാര്യ നിര്‍ബന്ധിച്ചത്. ഭാര്യയില്‍ നിന്നുള്ള നിരന്തരമായ നിര്‍ബന്ധത്തെ തുടര്‍ന്ന് കിഡ്‌നി വില്‍ക്കാന്‍ ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷം കിഡ്‌നി ആവശ്യമായ രോഗിയെ കണ്ടെത്തുകയും ചെയ്തു. 10 ലക്ഷം രൂപയ്ക്ക് കിഡ്‌നി വില്‍ക്കാന്‍ കരാറിലെത്തുകയും ചെയ്തു.
കിഡ്‌നി വിറ്റുകിട്ടിയ പണം കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു യുവാവ്. എന്നാല്‍ യുവാവിന്റെ പ്രതീക്ഷ തെറ്റിച്ച് ഭാര്യ രവിദാസ് എന്നയാളുമായി ഒളിച്ചോടുകയായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട രവിദാസുമായി യുവതി പ്രണയത്തിലായിരുന്നു. ഭര്‍ത്താവിന്റെ കിഡ്‌നി വിറ്റ 10 ലക്ഷം രൂപയുമായാണ് യുവതി ഒളിച്ചോടിയത്. ഭാര്യ കാമുകനൊപ്പം താമസിക്കുന്ന വീട്ടില്‍ യുവാവ് മകളുമായി ചെന്നെങ്കിലും വിവാഹ മോചന നോട്ടീസ് അയക്കാമെന്നായിരുന്നു മറുപടി.ഭാര്യക്കെതിരെ യുവാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























