എട്ട് വയസുകാരി സ്കൂളിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി..വീട്ടുകാർ തിരക്കിയപ്പോഴാണ് അക്രമത്തെക്കുറിച്ച് കുട്ടി തുറന്നുപറഞ്ഞത്..അതിക്രമങ്ങളും ക്രൂരതകളും വർധിക്കുന്നു..

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ വർധിച്ചു വരികയാണ് . പണ്ടൊക്കെ നമ്മൾ കേരളത്തിൽ ഉള്ളവർ മറ്റുള്ള സംസ്ഥാനങ്ങളെ ഉദാഹരണമായി ചൂണ്ടികാട്ടുമ്പോൾ ഇന്നും കേരളത്തിലും ഇത്തരം സംഭവങ്ങൾ വർധിച്ചു വരികയാണ് . ഇപ്പോഴിതാഎട്ട് വയസുകാരി സ്കൂളിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് റിപ്പോർട്ട്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. സർക്കാർ സ്കൂൾ കെട്ടിടത്തിനുള്ളിൽ വച്ച് മൂന്ന് അജ്ഞാതർ ചേർന്നാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ജനുവരി 31നായിരുന്നു സംഭവം.
മൂന്ന് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിക്ക് കലശലായ വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ തിരക്കിയപ്പോഴാണ് അക്രമത്തെക്കുറിച്ച് കുട്ടി തുറന്നുപറഞ്ഞത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. എട്ടുവയസുകാരി നിലവിൽ മാണ്ഡ്യയിലെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരിക്ക് ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ചായിരുന്നു അക്രമികൾ കൂട്ടിക്കൊണ്ടുപോയത്. അടുത്തുള്ള സ്കൂൾ കെട്ടിടത്തിലേക്ക് എത്തിച്ച് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു.
കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു അക്രമികൾ പറഞ്ഞത്. അതിനാൽ തിരിച്ച് വീട്ടിലെത്തിയ കുട്ടി ആക്രമണവിവരം മറച്ചുവെക്കുകയായിരുന്നു.
മാണ്ഡ്യ സെൻട്രൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണം നടന്ന സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. കുട്ടി ഈ സ്കൂളിലെ വിദ്യാർത്ഥിയല്ല.മറ്റൊരു സംഭവത്തെ കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ് കുംഭകോണത്ത് കോളജിലെ ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുഞ്ഞിനെ ഒളിപ്പിച്ചതിനു ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാർഥി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടർന്നു ശുചിമുറി പരിസരത്തു നിന്ന് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു.ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാർഥിനി പൊലീസിനു മൊഴി നൽകി. ഇവർ തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കുംഭകോണം വെസ്റ്റ് പൊലീസിനെയും തിരുവിടൈമരുതൂർ ഓൾ വിമൻ പൊലീസിനെയും നിയോഗിച്ചതായി അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha


























