പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച യു.പി.എ.യ്ക്കോ എന്‍.ഡി.എ.യ്ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാഹുല്‍ഗാന്ധി

പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച യു.പി.എ.യ്ക്കോ എന്‍.ഡി.എ.യ്ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയെക്കാള്‍ ഉല്പാദന രംഗത്ത് ചൈന പത്ത് വര്‍ഷം മുന്നിലാണ്. അന്താരാഷ്ട്ര കൂട്ടായ്മകള്‍ക്ക് ഞങ്ങളെയും വിളിക്കൂ എന്ന് ഇപ്പോള്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയാണ്. ഉല്പാദന രംഗത്ത് ഇന്ത്യ മുന്നിലെങ്കില്‍ രാഷ്ട്രതലവന്മാര്‍ ഇവിടെ വന്ന് ക്ഷണിച്ചേനേയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പുതുതായി ഒന്നുമില്ലെന്നും അദ്ദേഹംപറഞ്ഞു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉന്നയിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഉത്പാദന രംഗത്തായിരുന്നു ഇന്ത്യ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഉത്പാദന രംഗം ഇന്ത്യ പൂര്‍ണമായി ഇന്ന് ചൈനക്ക് നല്‍കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഉത്പാദന രംഗത്ത് ഇന്ത്യ പരാജയപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു ഇടപെട്ടു. ഇത് കുറച്ച് നേരം സഭയില്‍ ഭരണപക്ഷ ബഹളത്തിന് കാരണമായി. വിദേശ നയത്തില്‍ രാഹുല്‍ കള്ളം പറയുന്നു എന്നായിരുന്നു കിരണ്‍ റിജ്ജുവിന്റെ പ്രതികരണം. ചൈനീസ് പട്ടാളം ഇന്ത്യന്‍ മണ്ണില്‍ കടന്ന് കയറിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കരസേന മേധാവി തന്നെ അത് സമ്മതിച്ചുവെന്നും ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് പ്രധാനമന്ത്രിക്കും സൈന്യത്തിനും രണ്ട് അഭിപ്രായമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജാതി സെന്‍സസ് വേണമെന്ന ആവശ്യവും രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചു. തെലങ്കാനയില്‍ ജാതി സെന്‍സസ് നടത്തിതും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.
സര്‍ക്കാരില്‍ പിന്നാക്കക്കാര്‍ ഇല്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ഭരണഘടനക്ക് മുകളിലല്ല ആര്‍എസ്എസ് എന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തെയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടിപ്പ് നടന്നെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
https://www.facebook.com/Malayalivartha


























