300 രൂപയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

300 രൂപയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. 300 രൂപ വിലയുള്ള ടീ ഷര്‍ട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 29 കാരനായ ശുഭം ഹാര്‍നെയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. സംഭവത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ശാന്തി നഗര്‍ ഏരിയയിലാണ് സംഭവം. അക്ഷയ് അസോള്‍ എന്ന യുവാവ് 300 രൂപയ്ക്ക് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ ടീ-ഷര്‍ട്ട് സുഹൃത്തായ ശുഭം ഹാര്‍നെക്ക് നല്‍കി. വസ്ത്രം തനിക്ക് ചേരാത്തതിനാല്‍ അത് എടുക്കാന്‍ ശുഭമിനോട് അക്ഷയ് പറഞ്ഞിരുന്നു. എന്നാല്‍ ശുഭം ഇതിന്റെ പണം അക്ഷയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
ടീ ഷര്‍ട്ടിന്റെ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ അക്ഷയ്യും ശുഭമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ശുഭം അക്ഷയ്ക്ക് നേരെ പണം എറിഞ്ഞു. ഇതേത്തുടര്‍ന്ന് അക്ഷയ്യും സഹോദരന്‍ പ്രയാഗ് അസോലും ചേര്‍ന്ന് രോഷാകുലനായി ശുഭമിന്റെ കഴുത്ത് അറുത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സഹോദരങ്ങള്‍ മദ്യപിച്ചിരുന്നതായി നാഗ്പൂര്‍ പോലീസ് ഡിഎസ്പി മെഹക് സ്വാമി പറഞ്ഞു.
ഇവര്‍ സുഹൃത്തുക്കളായിരുന്നു. പ്രതികള്‍ മദ്യപിച്ചപ്പോഴായിരുന്നു സംഭവം. പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് ശുഭമിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു. പിന്നീട് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത പോലീസ് ശുഭമിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രതികള്‍ക്ക് ക്രിമിനല്‍ ചരിത്രമുണ്ടെന്ന് ഡിഎസ്പി പറഞ്ഞു. 2012ലും 2015ലും കവര്‍ച്ച നടത്തിയതിനും രാത്രിയില്‍ സംശയാസ്പദമായ രീതിയില്‍ കറങ്ങിനടന്നതിനും പ്രതികളുടെ പേരില്‍ ക്രിമിനല്‍ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും ഡിഎസ്പി മെഹക് സ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha


























