ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്... രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും, ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. ആകെ 19 കൗണ്ടിങ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരെ സജ്ജരാക്കിയിട്ടുണ്ട്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
ഏകദേശം 10 മണിയോടെ ട്രെന്‍ഡ് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരം നടന്ന ഡല്‍ഹിയില്‍ ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
70 മണ്ഡലങ്ങളിലായി699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടുമില്ല. കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിര്‍ണായകമായേക്കും.
അതേസമയം 2020ല്‍ 20 സീറ്റില്‍ 62 എണ്ണം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലത്തെിയത്. ബിജെപിക്ക് എട്ട് സീറ്റുമാണ് ലഭിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























