ആപ്പിന് ശക്തികേന്ദ്രങ്ങളില്‍ കാലിടറി...വിജയം ഉറപ്പിക്കുന്ന ബി ജെ പി പ്രവര്‍ത്തകരും നേതാക്കളും ആഘോഷവും തുടങ്ങി, മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് വ്യക്തമാക്കി ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍

ആപ്പിന് ശക്തികേന്ദ്രങ്ങളില്‍ കാലിടറി...വിജയം ഉറപ്പിക്കുന്ന ബി ജെ പി പ്രവര്‍ത്തകരും നേതാക്കളും ആഘോഷവും തുടങ്ങി, മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് വ്യക്തമാക്കി ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവില്‍ കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പിയുടെ ലീഡ് നില 43 സീറ്റിലെത്തിയിട്ടുണ്ട്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്.
വിജയം ഉറപ്പിക്കുന്ന ബി ജെ പി പ്രവര്‍ത്തകരും നേതാക്കളും ആഘോഷവും തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് വിജയാഘോഷം ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍.
"
https://www.facebook.com/Malayalivartha


























