ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചുവരവ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം .... ആംആദ്മിക്ക് കനത്ത തിരിച്ചടി, മുഖ്യമന്ത്രി അതിഷിയടക്കം പിന്നില്‍, ബിജെപി ആസ്ഥാനത്ത് വിജയാഘോഷം

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചുവരവ്.... ആംആദ്മിക്ക് കനത്ത തിരിച്ചടി, മുഖ്യമന്ത്രി അതിഷിയടക്കം പിന്നില്‍.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി കുതിക്കുന്നു. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തില്‍ ലീഡ് നില ആദ്യ ഘട്ടത്തില്‍ മാറി മറിഞ്ഞെങ്കിലും ഇപ്പോള്‍ ബി ജെ പി കുതിക്കുകയാണ്. കേവല ഭൂരിപക്ഷം കടന്നുള്ള ലീഡ് നില 40ലേറെ സീറ്റിലെത്തിയിട്ടുണ്ട്
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിച്ചതിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് വിജയാഘോഷം. ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. തുടക്കം മുതല്‍ ബിജെപിയാണ് ലീഡ് തുടര്‍ന്നത്.
27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചുവരവ്. മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍.
ആപ്പിന് കാലിടറിയപ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ്. കെജ്രിവാളും അതിഷിയും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലായി . കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റുമില്ല.
അതേസമയം ശക്തികേന്ദ്രങ്ങളെല്ലാം ആംആദ്മിയെ കൈവിട്ട സാഹചര്യമാണുള്ളത്്. 25 സീറ്റുകളിലാണ് ആംആദ്മി ലീഡ് ചെയ്യുന്നത്. ബിജെപിക്ക് 45 . കോണ്‍ഗ്രസിന് ഒരു സീറ്റുകളിലും ഇതുവരെ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ഡല്‍ഹി മുഖ്യമന്ത്രി അതിഷി കാല്‍ക്കാജി മണ്ഡലത്തില്‍ പിന്നിലാണ്. ബിജെപിയുടെ രമേശ് ബിധുഡിയാണ് അതിഷിയെ പിന്നിലാക്കി കുതിക്കുന്നത്.
70 മണ്ഡലങ്ങളിലായി ഇക്കുറി 699 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 36 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാന്‍ ആവശ്യം.
അതേസമയം മോദി ഏഴു മണിക്ക് ബിജെപി ആസ്ഥാനത്ത്് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ എത്തും. തുടര്‍ച്ചയായി മൂന്നാം തവണയും സീറ്റില്ലാതെ കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha


























