Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ആംആദ്മി സർക്കാർ തകർന്നു വീഴുമ്പോഴും, ബിജെപി വൻ ലീഡ് ഉയർത്തുമ്പോഴും സംപൂജ്യരായി തുടരുക, എന്നതാണ് കോൺഗ്രസിന്റെ ​ഗതികേട്..ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ..

08 FEBRUARY 2025 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 48 സീറ്റുകളുടെ ലീഡുമായി ബിജെപി കുതിക്കവേ തിരിച്ചടി നേരിട്ട് മുൻമുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കേജ്‌രിവാൾ തോറ്റു .22 സീറ്റാണ് നിലവിൽ ആം ആദ്മിക്ക് കോൺഗ്രസ്സ് ഇപ്പോഴും പൂജ്യമാണ് . ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ കാണും.ആംആദ്മി സർക്കാർ തകർന്നുവീഴുമ്പോഴും ബിജെപി വൻ ലീഡ് ഉയർത്തുമ്പോഴും സംപൂജ്യരായി തുടരുക എന്നതാണ് കോൺഗ്രസിന്റെ ​ഗതികേട്.

തുടർച്ചയായി 15 വർഷം ഇന്ദ്രപ്രസ്ഥം കയ്യാളിയ കോൺഗ്രസ് പാർട്ടിക്ക് ഇത്തവണയും സന്തോഷിക്കാൻ ഒന്നുമില്ല, ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ, സാന്നിധ്യം പോലും തെളിയിക്കാകാതെ പാർട്ടി തുടരുമ്പോൾ കൈയ്‌ക്ക് പ്ലാസ്റ്ററിട്ട് വിശ്രമിക്കാൻ പറയുകയാണ് ഡൽഹി ജനത.ലീഡ് നിലയിൽ കുതിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ‌ർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ് ബിജെപി. ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി. ഡൽഹി മുഖ്യമന്ത്രി ആരാകുമെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് നേരത്തെ സച്ച്‌ദേവ വ്യക്തമാക്കിയിരുന്നു.

 

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മാറിമറിഞ്ഞ് ഫലങ്ങൾ. ഭരണത്തിലിരിക്കുന്ന ആം ആദ്‌മി പാർട്ടിക്ക് കടുത്ത പ്രഹരം നൽകി ബിജെപി മുന്നേറുകയാണ്.ആം ആദ്‌മി പാർട്ടി മുന്നിലും പിന്നിലുമായി അഞ്ചിലേറെ തവണയാണ് ഫലങ്ങൾ മാറിമറിഞ്ഞത്. 28 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് ഫലങ്ങളിലേറെയും പ്രവചിച്ചത്. അഴിമതി കേസുകൾ തളർത്തിയെങ്കിലും നാലാം ടേമിലേക്കുള്ള പോരാട്ടത്തിലാണ് എഎപി.70 മണ്ഡലങ്ങളിലായി ഇക്കുറി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 60.54 ശതമാനം ആണ് പോളിംഗ് രേഖപ്പെടുത്തിയത്. 70 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ മാന്ത്രിക സംഖ്യ 36 ആണ്. 19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും രണ്ട് കമ്പനി കേന്ദ്രസേനയും, ഡൽഹി പൊലീസിന്റെ സംഘവും.വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വിലക്കി. സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (1 hour ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (1 hour ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (5 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (14 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (15 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (15 hours ago)

Malayali Vartha Recommends