തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭാരവാഹികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് മല്ലികാര്‍ജുര്‍ ഖര്‍ഗെ

തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭാരവാഹികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖര്‍ഗെ. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ആശയപരമായി പാര്‍ട്ടിയുമായി ചേര്‍ന്നുനില്‍ക്കുന്നവരെ പിന്തുണയ്ക്കണം.
പ്രതിസന്ധി ഘട്ടത്തില്‍ ഒളിച്ചോടുന്നവര്‍ക്ക് ഒപ്പമല്ല നില്‍ക്കേണ്ടതെന്നും ഖര്‍ഗെ പറഞ്ഞു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ട് ഈ തട്ടിപ്പ് തടയുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരെ വിലങ്ങ് അണിയിച്ച് നാടുകടത്തിയ അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിലും ഇന്ത്യയ്ക്കുമേലുള്ള യുഎസ് തീരുവകളെ എതിര്‍ക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha