മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം: മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 3 ആയി

മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്.നാഗർകോവിൽ സ്ക്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.
കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ആദിക, വേണിക, സുതന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.പരിക്കേറ്റവരെ മൂന്നാര്‍, അടിമാലി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇവരുടെ പരിക്ക് ഗുരുതരമല്ല. അതേസമയം അപകടകാരണം വ്യക്തമല്ല. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ ബസ് മാട്ടുപെട്ടിക്ക് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലെ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. ഗുരുതര പരിക്കേറ്റ 3 പേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ട്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബസ് മറിയുന്നതിനിടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തേനി മെഡിക്കൽ കോളജിലേക്കുള്ള വഴിയേ ആണ് സുതന്‍റെ മരണം.
കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് വിനോദ സഞ്ചാര സംഘം അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു. പൊലീസിനൊപ്പം ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha