ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പ്...

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പ്... മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ദന്തേവാഡ, ബിജാപൂര്‍ ജില്ലകള്‍ക്കിടയിലുള്ള അതിര്‍ത്തിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പ് നടന്നത്.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ആരംഭിച്ച മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ വനത്തിനുളളില്‍ ഏറ്റുമുട്ടലുണ്ടായി. മൂന്ന് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ലഭിച്ചതായും കൂടുതല്‍ പേര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ വ്യാപകമാക്കിയെന്നും ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. പ്രദേശത്തുനിന്നും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി.
"
https://www.facebook.com/Malayalivartha