ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ പഞ്ചഗുസ്തി താരം ജോബി മാത്യു രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി

'മന്‍ കി ബാത്തില്‍'..... ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ പഞ്ചഗുസ്തി താരം ജോബി മാത്യു രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ജോബി മാത്യു അയച്ച കത്ത് വായിച്ചുവെന്നും ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് അതില്‍ പറഞ്ഞിരിക്കുന്നത്.
കത്തിന് നന്ദിയെന്നും മോദി പ്രതികരിച്ചു. ദിവ്യാംഗരായ കളിക്കാര്‍ 18 ദേശീയ റെക്കാര്‍ഡുകളാണ് സൃഷ്ടിച്ചത്. അതില്‍ 12 എണ്ണം വനിതാ കായിക താരങ്ങളാണ്. മലയാളിയായ റാപ്പര്‍ ഹനുമാന്‍കൈന്‍ഡിനെയും മോദി പരാമര്‍ശിച്ചു. പുതിയ ഗാനമായ 'റണ്‍ ഇറ്റ് അപ്പ്' വളരെയധികം ശ്രദ്ധനേടുന്നു.
കളരിപ്പയറ്റ്,ഗട്ക തുടങ്ങിയ പരമ്പരാഗത ആയോധനകലകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും രാജ്യത്തിന്റെ പരമ്പരാഗത ആയോധനകലകളെക്കുറിച്ച് അറിയാന്‍ കഴിയുന്നതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്ന് മോദി. രാജ്യത്ത് ഉത്സവങ്ങളുടെ കാലമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി,കേരളീയര്‍ക്ക് മലയാളത്തില്‍ വിഷു ആശംസിച്ചു. റംസാന്‍ ദിനവും പരാമര്‍ശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























