Widgets Magazine
09
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചുവരാനാകാതെ കോണ്‍ഗ്രസ്... രാഷ്ട്രീയ നേട്ടങ്ങളുമായി മൂന്നാം മോദി സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഇന്ന്


ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്യും.... എംഎസ്‌സി ഐറീനയുടെ കപ്പിത്താന്‍ തൃശൂര്‍ സ്വദേശി


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത...


സ്ഥിരമായി ബസിൽ ജോലിയ്ക്ക് പോകുന്ന ഭാര്യയ്ക്ക് മറ്റൊരു ബന്ധമെന്ന് സംശയിച്ച് പിന്നാലെ പിന്തുടർന്നു; കണ്ടത് ബസിൽ നിന്നിറങ്ങി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്ന ഭാര്യയെ: നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് ഭർത്താവ്; പിന്നാലെ തെളിഞ്ഞത് കൊലപാതകം...


ദിവസങ്ങളായി നിർത്തിയിരുന്ന കാറിനുള്ളിൽ അഴുകിയ നിലയിൽ ഡോക്ടറുടെ മൃതദേഹം; ഐവി ഫ്ളൂയിഡ് ശരീരത്തിൽ കുത്തിവച്ച് മരണം...

പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 25കാരിയായ അധ്യാപിക അറസ്റ്റില്‍

01 APRIL 2025 11:04 PM IST
മലയാളി വാര്‍ത്ത

പ്രണയം നടിച്ച് വിദ്യാര്‍ഥിയുടെ പിതാവില്‍നിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. ശ്രീദേവി രുദാഗിയെന്ന 25 വയസ്സുകാരിയെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തന്റെ സ്‌കൂളില്‍ പഠിക്കുന്ന അഞ്ചുവയസ്സുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോയും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് കേസ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;

മൂന്നു മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേണ്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ട്രേഡറാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ അഞ്ചു വയസ്സുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023ല്‍ ശ്രീദേവി ജോലി ചെയ്യുന്ന സ്‌കൂളിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും സൗഹൃദം തുടരുകയും പുതിയ ഫോണും സിം കാര്‍ഡും ഉപയോഗിച്ച് മെസേജും വിഡിയോ കോളുകളും ചെയ്യാനാരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ശ്രീദേവി പരാതിക്കാരനില്‍നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു. ജനുവരിയില്‍ 15 ലക്ഷം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നല്‍കാന്‍ തയാറായില്ല. ഇതോടെ 50,000 വാങ്ങാനെന്ന വ്യാജേന ശ്രീദേവി പരാതിക്കാരന്റെ വീട്ടിലെത്തി. ഇതിനിടെ ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് ഗുജറാത്തിലേക്ക് താമസം മാറാന്‍ പരാതിക്കാരനും കുടുംബവും താമസിക്കുകയും കുട്ടിയുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനായി സ്‌കൂളിലെത്തുകയും ചെയ്തു.

സ്‌കൂളിലെത്തിയ പരാതിക്കാരനെ ശ്രീദേവി തന്റെ ഓഫിസിലെത്തിക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗണേഷ് കാലെ (38), സാഗര്‍ (28) എന്നിവരുമായി ചേര്‍ന്ന് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തന്നില്ലെങ്കില്‍ ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം ആവശ്യപ്പെട്ടത്. 15 ലക്ഷം തരാമെന്ന് സമ്മതിച്ച പരാതിക്കാരന്‍ 1.9 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കുകയും ചെയ്തു. പിന്നീട് ശ്രീദേവി ഫോണില്‍ വിളിച്ച് 5 ലക്ഷം രൂപ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഓരോ ലക്ഷം രൂപ വീതം സാഗറിനും ഗണേഷിനും ബാക്കി 8 ലക്ഷം തനിക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിക്കുന്നത്. ശ്രീദേവിക്കൊപ്പം സാഗറും ഗണേഷും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

50 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു  (7 minutes ago)

ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (34 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍  (53 minutes ago)

ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം..  (1 hour ago)

ഐസിയുവിൽ നിന്നും അഫാനെ അവിടേക്ക് മാറ്റും; അഫാൻ തിരിച്ച് ജയിലെത്തിയാൽ സംഭവിക്കാനിരിക്കുന്നത് മറ്റൊന്ന്.!  (1 hour ago)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

ആക്സിയോം-4  (1 hour ago)

വയോധികയുടെ മാല പൊട്ടിച്ച യുവാവ്  (2 hours ago)

കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ക  (2 hours ago)

രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....  (2 hours ago)

പാക്കിസ്ഥാന്റെ അണ്ണാക്കിൽ തോട്ട പൊട്ടിച്ച് തരൂർ..! ഷക്കീല്‍ അഫ്രിദി കത്തുന്നു ഞെട്ടിച്ച് തരൂരിന്റെ മകൻ  (2 hours ago)

പ്രവാസി മലയാളിയുടെ മൃതദേഹം  (3 hours ago)

ലോകത്തില്‍ ഏറ്റവും വലിയ കാര്‍ഗോ കപ്പലായ  (4 hours ago)

എംഎസ്സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍  (4 hours ago)

9 വയസുകാരിയെ കെട്ടി തൂക്കി..?!നേമത്ത് നടന്നത് കൊലപാതകം..?ഇളയ കുട്ടിയുടെ മുന്നിൽ തൂങ്ങി നിന്നു..!  (4 hours ago)

Malayali Vartha Recommends