സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി.... തമിഴ്‌നാട്ടിലെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി

സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി. തമിഴ്‌നാട്ടിലെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി. അല്‍പ്പസമയത്തിനകം പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരള സര്‍ക്കാരിനെ പ്രതിരോധിക്കാനായി ആഹ്വാനം ചെയ്തു .
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രമേയത്തില്‍ പറയുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്.
നവ കേരള രേഖയെക്കുറിച്ച് പ്രത്യേകം പരാമര്‍ശമില്ല. ഹിന്ദുത്വ ശക്തികളെ സര്‍ക്കാര്‍ ശക്തമായി ചെറുക്കുന്നുവെന്നും ഗവര്‍ണര്‍മാരെയും സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha