Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..


താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..


  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു


പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല: 22 കാരിയായ കോളജ് വിദ്യാര്‍ഥിനിയെ സഹോദരന്‍ കൊലപ്പെടുത്തി

02 APRIL 2025 11:09 PM IST
മലയാളി വാര്‍ത്ത

അന്യമതക്കാരനുമായി പ്രണയത്തിലായ കോളജ് വിദ്യാര്‍ഥിനിയായ സഹോദരിയെ സഹോദരന്‍ കൊലപ്പെടുത്തി. തിരുപ്പുര്‍ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു ദുരഭിമാനത്തിന്റെ പേരില്‍ കോളജ് വിദ്യാര്‍ഥിനിയായ സഹോദരിയെ സഹോദരന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കോയമ്പത്തൂരിലെ സര്‍ക്കാര്‍ കോളജ് വിദ്യാര്‍ഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മാര്‍ച്ച് 30നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ശരവണകുമാറിനെ (24) കാമനായ്ക്കന്‍പാളയം പൊലീസ് അറസ്റ്റ് ചെയ്തു.

കോളജില്‍ സഹപാഠിയായ തിരുപ്പുര്‍ വിജയാപുരം സ്വദേശി വെണ്‍മണിയുമായി (22) വിദ്യ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പ്രണയത്തില്‍നിന്നു പിന്‍മാറാന്‍ വിദ്യയോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യ തയാറായില്ല. അതിനിടെ മാര്‍ച്ച് 30ന് വീടിനകത്തു വച്ച് വിദ്യ മരിച്ചു. അലമാര ദേഹത്ത് വീണു പരുക്കേറ്റു മരിച്ചതായാണു കുടുംബം അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കാതെ സമീപത്തെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

മരണത്തില്‍ അസ്വഭാവികത തോന്നിയ വെണ്‍മണി, കാമനായ്ക്കന്‍പാളയം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനു പിന്നാലെ വിദ്യയുടെ സഹോദരന്‍ ശരവണകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. സഹോദരിയുടെ പ്രണയബന്ധത്തിനു കുടുംബം എതിരായിരുന്നതായും നിരവധി തവണ താക്കീത് നല്‍കിയിട്ടും പ്രണയം തുടര്‍ന്നെന്നും സഹോദരന്‍ ശരവണകുമാര്‍ പറഞ്ഞു. വെണ്‍മണിയുടെ രക്ഷിതാക്കള്‍ വിവാഹാലോചനയുമായി വിദ്യയുടെ വീട്ടില്‍ എത്തിയത് പ്രകോപിപ്പിച്ചെന്നും ശരവണകുമാറിന്റെ മൊഴിയില്‍ പറയുന്നുണ്ട്. മാര്‍ച്ച് 30നു രക്ഷിതാക്കള്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ സമയത്ത് വിദ്യയും സഹോദരന്‍ ശരവണകുമാറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.

വെണ്‍മണിയുമായുള്ള പ്രണയ ബന്ധത്തില്‍നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടാണു തര്‍ക്കമുണ്ടായത്. ഇതിനിടെ പ്രകോപിതനായ ശരവണകുമാര്‍ ഇരുമ്പ് കമ്പി കൊണ്ട് വിദ്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അപകടമരണമെന്നു വരുത്തി തീര്‍ക്കുന്നതിനായി അലമാര ദേഹത്തേക്ക് മറിച്ചിട്ടതായും ശരവണകുമാര്‍ പൊലീസിന് മൊഴി നല്‍കി. മൃതദേഹം പുറത്തെടുത്തു നടത്തിയ പരിശോധനയില്‍ തലയ്‌ക്കേറ്റ അടിയിലുണ്ടായ ഗുരുതര പരുക്കാണു മരണ കാരണമെന്നു കണ്ടെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 minutes ago)

അവസാന ഓഡിയോ സന്ദേശം..  (11 minutes ago)

COURT പൊരിഞ്ഞ അടി  (1 hour ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (1 hour ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (1 hour ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (1 hour ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (1 hour ago)

കന്നി രാശി: വിഷുഫലം 2026  (1 hour ago)

ചിങ്ങം രാശി: വിഷുഫലം 2026  (2 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (2 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (2 hours ago)

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...  (2 hours ago)

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...  (3 hours ago)

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌  (3 hours ago)

Malayali Vartha Recommends