Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..


താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..


  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു


പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെ പ്രമേയം അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ... മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് ലോക്‌സഭയുടെ അംഗീകാരം തേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം

03 APRIL 2025 07:07 AM IST
മലയാളി വാര്‍ത്ത

മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനു ലോക്‌സഭയുടെ അംഗീകാരംതേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. നേരം വൈകിയുള്ള പ്രമേയാവതരണത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിക്കുകയും ചെയ്തു.

ബുധനാഴ്ചയിലെ കാര്യപരിപാടിയില്‍ പതിന്നാലാമതായി ഉള്‍പ്പെടുത്തിയ ഇനമായിരുന്നു ഇത്. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് സ്പീക്കര്‍ അപ്രതീക്ഷിതമായി പരിഗണിക്കുകയായിരുന്നു.
അസ്വസ്ഥമായ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ സാധാരണ നില പുനഃസ്ഥാപിക്കാനായി സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ .


കഴിഞ്ഞ നാല് മാസത്തിനിടെ മണിപ്പുരില്‍ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു. സമാധാനപരമായ പ്രശ്‌ന പരിഹാരത്തിനായി മെയ്തെയ്, കുക്കി സമുദായങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആളുകള്‍ ക്യാംപുകളില്‍ കഴിയുന്നിടത്തോളം, സ്ഥിതി തൃപ്തികരമാണെന്നു താന്‍ പറയില്ല. സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് മണിപ്പുരില്‍ വംശീയ അക്രമം ആരംഭിച്ചത്.
ഉത്തരവ് വന്ന ദിവസം, തങ്ങള്‍ കേന്ദ്ര സേനയെ വ്യോമമാര്‍ഗം അയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ല. 2023 മേയ് മാസത്തില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 260 പേര്‍ മരിച്ചിട്ടുണ്ട്. അവരില്‍ 80 ശതമാനം പേരും ആദ്യ ഒരു മാസത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ് എന്നും അമിത് ഷാ പറഞ്ഞു.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നടന്ന ആക്രമണങ്ങള്‍ താരതമ്യം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അന്നത്തെ പ്രധാനമന്ത്രിയോ അന്നത്തെ ആഭ്യന്തരമന്ത്രിയോ മണിപ്പുര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണകാലത്ത് മാത്രമാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടതെന്ന ഒരു ധാരണ ഉണ്ടാക്കുകയാണ്, അതു ശരിയല്ലെന്നും അമിത് ഷാ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 minutes ago)

അവസാന ഓഡിയോ സന്ദേശം..  (11 minutes ago)

COURT പൊരിഞ്ഞ അടി  (1 hour ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (1 hour ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (1 hour ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (1 hour ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (1 hour ago)

കന്നി രാശി: വിഷുഫലം 2026  (1 hour ago)

ചിങ്ങം രാശി: വിഷുഫലം 2026  (2 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (2 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (2 hours ago)

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...  (2 hours ago)

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...  (3 hours ago)

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌  (3 hours ago)

Malayali Vartha Recommends